ലാ ലിഗ ഓഫിസ് ഡല്‍ഹിയില്‍
text_fieldsന്യൂഡല്‍ഹി: ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുള്‍പ്പെടെയുള്ള സ്പാനിഷ് ലീഗ് താരങ്ങള്‍ ഇനി നമ്മുടെ തൊട്ടടുത്തുണ്ടാകാന്‍ സാധ്യത. ഇന്ത്യയില്‍ ലീഗിന്‍െറ പ്രചാരണം ശക്തമാക്കാന്‍ ലാ ലിഗ അധികൃതര്‍ ഡല്‍ഹിയില്‍ ഓഫിസ് തുറന്നു. ഇന്ത്യയില്‍ ലാ ലിഗയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് യാവിയര്‍ ടെബസ് പറഞ്ഞു. ബാഴ്സലോണ, റയല്‍ മഡ്രിഡ്, അത്ലറ്റികോ മഡ്രിഡ് തുടങ്ങിയ സൂപ്പര്‍ ക്ളബുകള്‍ക്ക് ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട്. വമ്പന്‍ താരങ്ങളുടെ പ്രദര്‍ശന മത്സരം, യുവതാരങ്ങള്‍ക്കായി പരിശീലനം എന്നിവയും പദ്ധതിയിലുണ്ട്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിനെക്കാള്‍ ആരാധകരെ നേടാന്‍ ലാ ലിഗയുടെ മത്സരങ്ങള്‍ ഇന്ത്യന്‍ ടി.വി പ്രേക്ഷകരുടെ സൗകര്യത്തിനനുസരിച്ചാക്കും. ലാ ലിഗ അംബാസഡറായ മുന്‍ റയല്‍ മഡ്രിഡ് താരം ഫെര്‍ണാണ്ടോ മോറിയന്‍റസും റയലിന്‍െറ ആരാധകനായ ടെന്നിസ് താരം റാഫേല്‍ നദാലും സഹതാരം ഡേവിഡ് ഫെററും ചടങ്ങില്‍ പങ്കെടുത്തു. ഏഷ്യയില്‍ ലാ ലിഗയുടെ മൂന്നാമത്തെ ഓഫിസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
