പൊലീസ് ഫുട്ബാള്‍: കണ്ണൂരില്‍ 19ന് തുടക്കം
text_fieldsകണ്ണൂര്‍: കോഴിക്കോട്ട് നടക്കുന്ന 45ാമത് സംസ്ഥാന പൊലീസ് കായികമേളയോടനുബന്ധിച്ചുള്ള ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 19 മുതല്‍ കണ്ണൂരില്‍ നടക്കും. കേരളത്തിലെ 14 ജില്ലാ പൊലീസ് ടീമുകള്‍ക്ക് പുറമെ എം.എസ്.പി, എസ്.എ.പി, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, ടെലി കമ്യൂണിക്കേഷന്‍, കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ ബറ്റാലിയന്‍ ടീമുകളും പങ്കെടുക്കും. 25നാണ് ഫൈനല്‍.ദിവസവും രാവിലെയും വൈകീട്ടും കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഉദ്ഘാടന ദിവസം കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദ്ദിനും സമാപന ദിവസം കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപും മുഖ്യാതിഥികളാകും. കണ്ണൂര്‍ ജില്ലാ പൊലീസ് ടീമിന്‍െറ തെരഞ്ഞെടുത്ത മുന്‍ കളിക്കാരെ സമാപന ചടങ്ങില്‍ ആദരിക്കും. ടൂര്‍ണമെന്‍റ് നടത്തിപ്പിനായി ജില്ലാ പൊലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദ്ദിന്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.