Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2016 11:56 PM GMT Updated On
date_range 11 Sep 2016 11:56 PM GMTറയല്‍ ഒന്നാമത്: ബാഴ്സക്ക് ഷോക്ക്
text_fieldsbookmark_border
camera_alt????????????????? ?????? ????? ??????????????? ????????? ??????????? ???? ?????????????? ???????
മഡ്രിഡ്: എതിരാളിയെ നിസ്സാരക്കാരാക്കി അമിത ആത്മവിശ്വാസവുമായിറങ്ങിയ ബാഴ്സക്ക് വമ്പന്‍ ഷോക്ക്. പത്തു വര്‍ഷത്തിനുശേഷം മാത്രം ലാ ലിഗയില്‍ പന്തുതട്ടാന്‍ യോഗ്യത നേടിയ ഡിപൊര്‍ട്ടിവോ അലാവെ കളംനിറഞ്ഞ് കളിച്ചപ്പോള്‍ മെസ്സിയും സുവാരസും ഇനിയേസ്റ്റയുമില്ലാതെ കളി തുടങ്ങിയ ബാഴ്സ തകര്‍ന്നുപോയി. കളിയുടെ ഇരു പകുതികളില്‍ പിറന്ന ഗോളില്‍ 2-1നായിരുന്നു അലാവസിന്‍െറ അട്ടിമറിജയം.
അതേസമയം, ബാഴ്സയുടെ തോല്‍വിയെ നേട്ടമാക്കി റയല്‍ മഡ്രിഡ് ഒന്നാം സ്ഥാനം പിടിച്ചു. ഓസുസനയെ 5-2ന് തകര്‍ത്ത റയല്‍ മഡ്രിഡ് മൂന്നാം ജയവുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വേട്ടയില്‍ ഡാനിലോ (40), സെര്‍ജിയോ റാമോസ് (45), പെപെ (56), ലൂക മാദ്രിച് (62) എന്നിവരാണ് വലകുലുക്കിയത്. 2006 സീസണിനുശേഷം ആദ്യമായി ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ അലാവെയെ അനായാസം കടക്കാമെന്നായിരുന്നു ബാഴ്സയുടെ കണക്കുകൂട്ടല്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ചത്തെിയ ലയണല്‍ മെസ്സി, ലൂയി സുവരസ് എന്നിവര്‍ക്ക് വിശ്രമം നല്‍കി മുന്നേറ്റം നെയ്മറിന് നല്‍കി കോച്ച് ലൂയി എന്‍റിക്വെതന്ത്രം മെനഞ്ഞു. രണ്ടാഴ്ച മുമ്പ് ബില്‍ബാവോയെ നേരിട്ട ടീമില്‍ ഏഴു മാറ്റങ്ങളാണ് വരുത്തിയത്. നെയ്മറിനൊപ്പം പകോ അല്‍കാസെര്‍, അര്‍ദ ടുറാന്‍ എന്നിവരും മുന്നേറ്റത്തില്‍. പക്ഷേ, പുതിയ പരീക്ഷണം തുടക്കത്തിലേ പാളി. പ്രതിരോധത്തില്‍ യാവിയര്‍ മഷറാനോ ഒറ്റപ്പെട്ടതോടെ എതിരാളികളുടെ ആക്രമണം നിര്‍ബാധം തുടര്‍ന്നു. ഇതോടെ, മുന്നേറ്റം നെയ്മറില്‍ മാത്രമൊതുങ്ങി ബാഴ്സയുടെ താളം നഷ്ടമായി. ചാമ്പ്യന്മാരുടെ അലസതക്ക് 36ാം മിനിറ്റില്‍ കനത്ത പ്രഹരം നല്‍കിക്കൊണ്ട് അലാവെ വല കുലുക്കി. വലതു വിങ്ങില്‍നിന്ന് കികോ ഫെമീനിയ നല്‍കിയ ക്രോസ് ഡെയ്വേഴ്സന്‍ വലയിലേക്ക് ചത്തെിയിട്ടപ്പോള്‍ അരങ്ങേറ്റമത്സരത്തിനിറങ്ങിയ ഗോളി ജാസ്പര്‍ സില്ളെസന്‍ വീണു. നൂകാംപില്‍ ബാഴ്സക്ക് വന്‍ ഷോക്ക്.
ഇടവേള കഴിഞ്ഞ് കളത്തിലത്തെി ആദ്യ മിനിറ്റില്‍ തന്നെ സമനില പിടിക്കാനായത് ആരാധകര്‍ക്ക് ആശ്വാസമായെങ്കിലും ആയുസ്സുണ്ടായില്ല. ജയിക്കാനുറച്ച് എന്‍റിക്വെകളിമാറ്റിയപ്പോള്‍ 60ാം മിനിറ്റില്‍ മെസ്സി, സുവാരസ്, ഇനിയേസ്റ്റ എന്നിവര്‍ ഗ്രൗണ്ടിലത്തെി. നാലു മാസത്തിനുശേഷം നൂകാംപില്‍ ആദ്യമായി ‘എം.എസ്.എന്‍’ ഒന്നിച്ചെങ്കിലും എതിരാളിയുടെ വിജയ ഗോളിന് സാക്ഷിയാവാനായിരുന്നു വിധി. 64ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ അലെക്സ് വിദാലിന് പറ്റിയ പിഴവില്‍ പന്തുമായി മുന്നേറിയ ഇബായ് ഗോമസിന്‍െറ ഷോട്ട് വലതൊട്ടപ്പോള്‍ ലാ ലിഗ സീസണിലെ ആദ്യ അട്ടിമറി പിറന്നു.
യൂറോ കപ്പ് ഫൈനലില്‍ പരിക്കേറ്റ് കളംവിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചത്തെി ഗോളടിച്ചതായിരുന്നു സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ വലിയ വിശേഷം. ലാ ലിഗയില്‍ തുടര്‍ച്ചയായ 15ാം ജയം നേടിയ റയല്‍ തങ്ങളുടെ പഴയ റെക്കോഡിനൊപ്പവുമത്തെി.
സീസണില്‍ മൂന്നു കളി കഴിഞ്ഞപ്പോള്‍ റയല്‍ ഒമ്പതു പോയന്‍റുമായി ഒന്നാമതാണ്.

Next Story