Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2016 5:17 AM IST Updated On
date_range 8 Sept 2016 5:17 AM ISTസചിനെ കണ്ട സന്തോഷത്തില്‍ ‘രമേശന്‍’
text_fieldsbookmark_border
കൊച്ചി: 1983 എന്ന സിനിമയില്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ ഫോട്ടോ നോക്കി ഇതാരാ ചേട്ടാ എന്ന് ആദ്യരാത്രിയില്‍ ചോദിക്കുന്ന ഭാര്യയുടെ മുഖത്ത് ദയനീയ ഭാവത്തില്‍ നോക്കുന്ന രമേശനെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. രമേശനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നിവിന്‍ പോളിക്ക് സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ക്കണ്ടപ്പോള്‍ പെരുത്ത് സന്തോഷം. തന്‍െറ സന്തോഷം മറച്ചുവെക്കാനും താരം തയാറായില്ല. ചെറുപ്പം മുതലേ താന്‍ ആരാധിക്കുന്ന താരമാണ് മുന്നില്‍ നില്‍ക്കുന്നത്. സചിനെ കാണാനായതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും സചിനെ നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയില്‍ എത്തിയ ശേഷം പല വഴിയില്‍ ശ്രമിച്ചു. ഇപ്പോഴാണ് അവസരം ലഭിച്ചത്.
കേരള ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ യൂത്ത് അംബാസഡറായി തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് നിവിന്‍ പറഞ്ഞു. കടുത്ത സചിന്‍ ആരാധകനായ രമേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അവാര്‍ഡ് നേടിയ താരമാണ് നിവിനെന്ന് അവതാരക പരിചയപ്പെടുത്തി. സചിന്‍ അടക്കമുള്ള പ്രമുഖര്‍ കൈയടികളോടെയാണ് നിവിന്‍ പോളിയെ എതിരേറ്റത്. കടുത്ത ആരാധകനായ 1983 സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനും സചിനെ കാണാനത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story