Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്സ്...

ബ്ലാസ്റ്റേഴ്സ് താരത്തിന്‍െറ ഗോളില്‍ ഹെയ്തിക്ക് ജയം

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് താരത്തിന്‍െറ ഗോളില്‍ ഹെയ്തിക്ക് ജയം
cancel
camera_alt?????????? ????????????? ????????? ??????????? ????????????? ????????? ?????? ?????????????
കിങ്സ്റ്റണ്‍: കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ആക്രമണനിരയില്‍ പ്രതീക്ഷയാവുകയാണ് ഹെയ്തിയുടെ ഡക്കന്‍സ് നാസണ്‍. 22കാരനായ ഈ സ്ട്രൈക്കര്‍ ബ്ളാസ്റ്റേഴ്സില്‍ ചേര്‍ന്ന ദിനം ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഗോളടിച്ച് ശ്രദ്ധേയനായി. കോണ്‍കകാഫ് മേഖലയിലെ യോഗ്യതാ മത്സരത്തില്‍ ജമൈക്കയെ 2-0ത്തിനാണ് ഹെയ്തി തോല്‍പിച്ചത്. 88ാം മിനിറ്റിലാണ് നാസണ്‍ ഗോള്‍ നേടിയത്. കെവിന്‍ പിയറിയിലൂടെ 68ാം മിനിറ്റിലാണ് ഹെയ്തി ലീഡ് നേടിയത്. മറ്റൊരു ബ്ളാസ്റ്റേഴ്സ് താരമായ കെര്‍വന്‍സ് ബെല്‍ഫോട്ടും ഈ മത്സരത്തില്‍ കളിച്ചു. അതേസമയം, ഒക്ടോബര്‍ അഞ്ചിന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കൊച്ചിയില്‍ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഹോം മത്സരത്തില്‍ നാസണ് കളിക്കാനാവില്ല.

ഒമ്പതിന് ഡല്‍ഹി ഡൈനാമോസിനെതിരെയും ഈ യുവതാരം കളിക്കില്ല. അഞ്ചിനും 11നും ഹെയ്തിക്ക് യോഗ്യതാമത്സരമുണ്ട്. അഞ്ചിന് ഫ്രഞ്ച് ഗയാനക്കും 11ന് സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസിനുമെതിരെയാണ് ഹെയ്തിയുടെ പോരാട്ടം. ഈ മത്സരങ്ങള്‍ക്ക് ശേഷമാകും നാസണ്‍ ടീമിനൊപ്പം ചേരുക.
മറ്റ് പല ഹെയ്തി താരങ്ങളെപ്പോലെ ഫ്രാന്‍സിലാണ് നാസണും ജനിച്ചത്. കഴിഞ്ഞവര്‍ഷത്തെ കോണ്‍കകാഫ് ടൂര്‍ണമെന്‍റിലാണ് ശ്രദ്ധ നേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL 2016
Next Story