മികച്ച പ്രകടനം പുറത്തെടുക്കും
text_fieldsകൊച്ചി: പുതിയ സീസണില്‍ കേരള ബ്ളാസ്റ്റേഴ്സ് മികച്ച കളി പുറത്തെടുക്കും. മുന്‍ സീസണിലെ ഓര്‍മകള്‍ ഉപേക്ഷിച്ച് മൂന്നാം സീസണ്‍ നന്നായി ആസ്വദിക്കാനാണിറങ്ങുന്നത്. തുടക്കംമുതല്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഒരു താരത്തിന്‍െറ വികാരവും ആകാംക്ഷയും എനിക്ക് മനസ്സിലാകും. ക്രിക്കറ്റില്‍ ഞാന്‍ ഇത് അനുഭവിച്ചതാണ്. അകമഴിഞ്ഞ് പിന്തുണക്കുന്ന ആരാധകരാണ് ബ്ളാസ്റ്റേഴ്സിന്‍െറ കരുത്ത്. ആരാധകപിന്തുണ ടീമിന് തുടര്‍ന്നും വേണം. പ്രതീക്ഷക്കൊത്ത് ഉയരാനും മനോഹരമായ ഫുട്ബാള്‍ കാഴ്ചവെക്കാനും ടീമിന് കഴിയുമെന്നാണ് പ്രതീക്ഷ’
സചിന്‍ ടെണ്ടുല്‍ക്കര്‍
(ഉടമ, കേരള ബ്ളാസ്റ്റേഴ്സ്)
ആക്രമണമായിരിക്കും ശൈലി
കൊച്ചി: മൂന്നാം സീസണില്‍ ആക്രമണമായിരിക്കും കേരള ബ്ളാസ്റ്റേഴ്സിന്‍െറ ശൈലി. കൂടുതല്‍ ഇടവേളകളില്ലാതെ 14 മത്സരങ്ങളാണ് കളിക്കേണ്ടത്. കഴിവിനോടൊപ്പം കായികക്ഷമതയും പ്രധാനമാണ്. ടീമിന്‍െറ ഒത്തിണക്കവും പ്രധാന ഘടകമാണ്. എതിരാളികള്‍ക്കനുസരിച്ചും അവരുടെ ശൈലിക്കനുസരിച്ചും കോമ്പിനേഷനില്‍ മാറ്റം വരുത്തും.
വിദേശ കളിക്കാരും ഇന്ത്യന്‍ കളിക്കാരും തമ്മില്‍ ഒത്തിണക്കം ഉണ്ടാക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. ശാരീരികക്ഷമതയിലും കളിരീതിയിലും ഇവര്‍ വ്യത്യസ്തരാണ്. ഇത് മറികടക്കാന്‍ ശ്രമിക്കും.
സ്റ്റീവ് കൊപ്പല്‍
(കോച്ച് കേരള ബ്ളാസ്റ്റേഴ്സ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
