പരിക്ക്: വെനിസ്വേലക്കെതിരെ മെസ്സി കളിക്കില്ല
text_fieldsബ്വേനസ് എയ്റിസ്: ഉറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോള്‍ നേടി തിരിച്ചുവരവ് ഗംഭീരമാക്കിയ അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി, വെനിസ്വേലക്കെതിരായ അടുത്ത മത്സരത്തില്‍ കളിക്കില്ല. ചൊവ്വാഴ്ച വെനിസ്വേലയിലാണ് അര്‍ജന്‍റീനയുടെ മത്സരം. നാഭിയിലെ പരിക്കാണ് മെസ്സിക്ക് തിരിച്ചടിയായതെന്ന് കോച്ച് എഡ്ഗാഡോ ബൗസ പറഞ്ഞു. കൂടുതല്‍ റിസ്ക്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഡോക്ടറുമായി സംസാരിച്ചിരുന്നു. മത്സരത്തില്‍നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതം. ചികിത്സയും ശ്രദ്ധയും ആവശ്യമാണ്.
കോപ അമേരിക്കയിലെ തോല്‍വിയത്തെുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിച്ച മെസ്സി പിന്നീട് തീരുമാനം തിരുത്തി ലോകകപ്പ് യോഗ്യതാമത്സരത്തിന് ഇറങ്ങുകയായിരുന്നു. ഉറുഗ്വായ്ക്കെതിരായ ജയത്തോടെ തെക്കേ അമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അര്‍ജന്‍റീനയാണ് മുന്നില്‍. ഇനി 11 മത്സരങ്ങള്‍ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
