ബ്ലാസ്റ്റേഴ്സ് ഏഴിന് ബാങ്കോക്കിലേക്ക്
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണിന് തയാറെടുക്കുന്ന കേരള ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യഘട്ട പരിശീലന ക്യാമ്പ് ആറിന് അവസാനിക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തുന്ന ടീം ആറിന് വൈകീട്ടോടെ കൊച്ചിയിലേക്ക് പോകും. ഏഴിന് മാനേജ്മെന്‍റ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്ത് വൈകീട്ടത്തെ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പറക്കും. വിരുന്നില്‍ ക്ളബ് ഉടമ സചിന്‍ ടെണ്ടുല്‍കര്‍ പങ്കെടുക്കും. ബ്ളാസ്റ്റേഴ്സിന്‍െറ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമഗ്ഗഡ പ്രസാദ് എന്നിവരും സചിനൊപ്പമുണ്ടാകും.
തായ്ലന്‍ഡിലെ പരിശീലനശേഷം 20ന് കൊച്ചിയില്‍ തിരിച്ചത്തെും. ബാങ്കോക്കില്‍ പ്രഫഷനല്‍ ഫുട്ബാള്‍ ക്ളബുമായി പരിശീലന മത്സരം കളിക്കും. ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന ഐ.എസ്.എല്ലില്‍ നോര്‍ത്- ഈസ്റ്റ് യുനൈറ്റഡും കേരള ബ്ളാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. അഞ്ചിനാണ് ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഹോംമാച്ച്. കൊച്ചി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യസീസണിലെ ചാമ്പ്യന്മാരായ അത്ലറ്റിക് ഡി കൊല്‍കത്തയാണ് എതിരാളി.
ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ടീം ഇറങ്ങുന്നതെന്ന് ബ്ളാസ്റ്റേഴ്സ് താരം മൈക്കല്‍ ചോപ്ര പറഞ്ഞു.കഴിഞ്ഞ സീസണിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായും അതിന്‍െറ ഫലം മൈതാനത്ത് കാണാമെന്നും മലയാളി താരം മുഹമ്മദ് റാഫി പറഞ്ഞു. നാല് ഗോള്‍കീപ്പര്‍മാരടക്കം 16 പേരാണ് ഗ്രീന്‍ഫീല്‍ഡിലെ ആദ്യഘട്ട ക്യാമ്പില്‍ പങ്കെടുക്കുന്നത്. മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ് ക്യാമ്പിലത്തെിയിട്ടില്ല. ബാങ്കോക്കില്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
