ലോകകപ്പ് യോഗ്യത: ബ്രസീലിനും ജയം, ചിലിക്ക് തോല്‍വി
text_fieldsമെൻഡോസ: ഒളിമ്പിക്സ് സ്വര്‍ണനേട്ടത്തിന്‍െറ ആവേശത്തില്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങിയ ബ്രസീലിന് തകര്‍പ്പന്‍ ജയം. പോയന്‍റ് പട്ടികയിലെ മുന്‍നിരക്കാരായ എക്വഡോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തത്തെി. ഒളിമ്പിക്സിലെ പുത്തന്‍ താരോദയമായി മാറിയ കൗമാരതാരം ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോളടിച്ചപ്പോള്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെയും ലക്ഷ്യം കണ്ടു. പെനാല്‍റ്റിക്കും വഴിവെച്ചത് ഗബ്രിയേലായിരുന്നു.
72ാം മിനിറ്റില്‍ ബോക്സില്‍ എക്വഡോര്‍ ഗോളിയുടെ ഫൗളിന് ലഭിച്ച കിക്കില്‍ നെയ്മറിലൂടെയാണ് ബ്രസീലിന്‍െറ ആദ്യ ഗോള്‍ പിറന്നത്. തൊട്ടുപിന്നാലെ എക്വഡോറിന്‍െറ അംഗബലം പത്തിലേക്ക് ചുരുങ്ങി. 76ാം മിനിറ്റില്‍ യുവാന്‍ കാര്‍ലോക് പരെഡസ് പുറത്തായതോടെ ആതിഥേയരുടെ ചെറുത്തുനില്‍പ് കുറഞ്ഞു. അധികം വൈകുംമുമ്പ് ഗബ്രിയേലും സ്കോര്‍ ചെയ്തു. 87, 92 മിനിറ്റില്‍ വലകുലുക്കിയപ്പോള്‍ യോഗ്യതാ റൗണ്ടില്‍ എക്വഡോറിന്‍െറ രണ്ടാം തോല്‍വിയായി.
അതേസമയം, കോപ ചാമ്പ്യന്മാരായ ചിലിയെ പരഗ്വേ 2-1ന് തോല്‍പിച്ചു. കൊളംബിയ 2-0ത്തിന് വെനിസ്വേലയെയും ബൊളീവിയ 2-0ത്തിന് പെറുവിനെയും വീഴ്ത്തി. സീനിയര്‍ താരങ്ങളായ അലക്സിസ് സാഞ്ചസ്, വിദാല്‍, വര്‍ഗാസ് തുടങ്ങിയവരുമായിറങ്ങിയ ചിലിക്കെതിരെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് പരഗ്വേ ജയമുറപ്പിച്ചു. ഓസ്കര്‍ റൊമീറോ (6ാം മിനിറ്റ്), പൗലോ ഡിസില്‍വ (9) എന്നിവരാണ് സ്കോര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
