Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ: മുംബൈ -...

​െഎ.എസ്​.എൽ: മുംബൈ - കൊൽക്കത്ത മൽസരം സമനിലയിൽ

text_fields
bookmark_border
​െഎ.എസ്​.എൽ: മുംബൈ - കൊൽക്കത്ത മൽസരം സമനിലയിൽ
cancel

മുംബൈ: വിരുന്നത്തെിയ അത്ലിറ്റികോ ഡി കൊല്‍ക്കത്തയെ സ്വന്തം തട്ടകമായ മുംബൈ ഫുട്ബാള്‍ അറീനയില്‍ പ്രതിരോധത്തില്‍ കുരുക്കി മുംബൈ സിറ്റി എഫ്സിക്ക് സമനില (1-1). നീലപ്പടക്കായി അര്‍ജന്‍റീനക്കാരനായ താരം മാതിയാസ് ഡിഫെഡറിക്കോയും കൊല്‍ക്കത്തക്കുവേണ്ടി സ്പാനിഷ് താരം ഹാവി ലാറയുമാണ് പന്ത് വലയിലാക്കിയത്. സീസണില്‍ രണ്ട് ഗോളുകളാണ് ഇതോടെ ഇവരുടെ പേരിലായത്. ആദ്യ പകുതിയില്‍ നിരന്തരം ആക്രമണങ്ങളാല്‍ വങ്കനാട്ടുകാരെ പ്രതിരോധത്തിലമര്‍ത്തിയ മുംബൈ പക്ഷേ, രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിയുന്നതാണ് കണ്ടത്.
കഴിഞ്ഞ രണ്ട് കളികളില്‍ വിജയത്തിലേക്ക് വഴിയൊരുക്കിയ ഉറുഗ്വായ് സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ഇല്ലാതെയാണ് മുംബൈ കളിക്കിറങ്ങിയത്. മാതിയാസും ബ്രസീലുകാരന്‍ ലിയണാര്‍ദോ ഫാബ്രികൊ സുവാരസ് ഡിക്കോസ്റ്റയും ബോല്‍താങ് ഹവോകിപ്പും നിരന്തരം തൊടുത്ത ആക്രമണത്തില്‍ കൊല്‍ക്കത്ത വീര്‍പ്പുമുട്ടി. 27ാം മിനിറ്റിലാണ് മാതിയാസ് മുംബൈയെ മുന്നിലത്തെിച്ചത്.

കൊല്‍ക്കത്തയുടെ രണ്ട് പ്രതിരോധക്കാരെയും മറികടന്ന് മാതിയാസ് തൊടുത്ത പന്ത് ഇടത് പോസ്റ്റിലൂടെ കൊല്‍ക്കത്തയുടെ ഗോളി ദേബ്ജിത് മജുംദാറിന്‍െറ കൈയിലുരുമി വലയിലേക്ക് കയറി (1-0). രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത വീറോടെ എത്തിയപ്പോള്‍ മുംബൈ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കൊല്‍ക്കത്തയുടെ സമീഗ് ദ്യൂതി, ബോര്‍യ, യുവാന്‍ കാര്‍ലോസ് ബെലന്‍സ്കൊ എന്നിവരുടെ തന്ത്രങ്ങള്‍ക്കും പെനാല്‍ട്ടി ബോക്സില്‍ നടത്തിയ കൂട്ടപ്പൊരിച്ചിലുകള്‍ക്കും നീലപ്പടയുടെ പ്രതിരോധത്തെയും റോബര്‍ട്ടോയുടെ ജാഗ്രതയെയും അതിജയിക്കാനായില്ല. ലിയനാര്‍ദോയെയും ബോല്‍തങ്ങിനെയും മാറ്റി മധ്യനിരയില്‍ ഹെയ്തിതാരം സോണി നോര്‍ദോയെയും ജാക്കിചന്ദ് സിങ്ങിനെയും ഇറക്കി കളിയുടെ ഗതിതിരിക്കാന്‍ മുംബൈ ശ്രമം നടത്തി.

ഇതിനിടയിലാണ്് ഇരുട്ടടിയായി മധ്യനിരയിലെ പ്രണോയ് ഹൈദര്‍ 71ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത്. ഇതോടെ മുംബൈ തകര്‍ന്നു. 82ാം മിനിറ്റില്‍ മുംബൈ പ്രതിരോധക്കാരുടെ കാലുകള്‍ക്കിടയിലൂടെ ഹാവി ലാറ അടിച്ച പന്ത് ഇടത് പോസ്റ്റിലൂടെ മുംബൈയുടെ വലകുലുക്കി കൊല്‍ക്കത്തയെ സമനിലയിലത്തെിച്ചു (1-1). മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റില്‍ മുംബൈ പട്ടികയില്‍ ഒന്നാമതത്തെി. കൊല്‍ക്കത്ത അഞ്ചു പോയന്‍റില്‍ മൂന്നാം സ്ഥാനത്താണ് നില്‍പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian super leeg
Next Story