അർജൻറീനയെ സമനിലയിൽ കുരുക്കി പെറു
text_fieldsബ്യൂണസ് െഎറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ അർജൻറീനയെ സമനിലയിൽ കുരുക്കി പെറു. ലാറ്റിനമേരിക്കയിലെ ഇരു ടീമുകളീം തമ്മിലുള്ള പോരാട്ടത്തിൽ അർജന്റീനയ്ക്ക് 2–2 സമനിലയുമായി കളംവിടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർജന്റീന 2–2 സമനില വഴങ്ങുന്നത്. കഴിഞ്ഞ മൽസരത്തിൽ വെനസ്വേലയാണ് അർജന്റീനയെ 2–2ൽ പിടിച്ചുകെട്ടിയത്.
പെറുവിനെതിരേ രണ്ടു പ്രാവശ്യം മുന്നിൽ കടന്നശേഷമാണ് അർജന്റീന പോയിന്റ് പങ്കുവച്ചത്. 15–ാം മിനിറ്റിൽ റാമിറോ ഫ്യുനെസ് മോറിയിലൂടെ മുന്നിൽകടന്ന അർജന്റീനയെ പൗലോ ഗ്വെറേറയിലൂടെ പെറു 58–ാം മിനിറ്റിൽ സമനിലയിൽ പിടിച്ചു. 77–ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വിനിലൂടെ അർജന്റീന ലീഡ് നേടിയെങ്കിലും 84–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യൻ കുവേവ പെറുവിന് സമനില സമ്മാനിച്ചു. ലോക ഫുട്ബോൾ താരം ലയണൽ മെസിയില്ലാതെയാണ് പെറുവുമായുള്ള പോരാട്ടത്തിനിറങ്ങിയത്. വെനിസ്വേലക്ക് പുറമേ പെറുവിനോടും സമനില വഴങ്ങിയത് അർജൻറീനക്ക് കനത്ത തിരിച്ചടിയാണ്.
