ലോകകപ്പ് യോഗ്യത: ബ്രസീല്‍, ബൊളീവിയയെയും അര്‍ജന്‍റീന, പെറുവിനെയും നേരിടും
text_fieldsസാവോപോളോ: ഒരുമാസത്തെ ഇടവേളക്കുശേഷം തെക്കനമേരിക്കയില്‍ വീണ്ടും ലോകകപ്പ് യോഗ്യതാ പോരാട്ടം. ഒമ്പതാം റൗണ്ടില്‍ ബ്രസീല്‍ സ്വന്തം ഗ്രൗണ്ടില്‍ ബൊളീവിയയെയും അര്‍ജന്‍റീന എവേ ഗ്രൗണ്ടില്‍ പെറുവിനെയും നേരിടും. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഉറുഗ്വായ്ക്ക് വെനിസ്വേലയാണ് എതിരാളി. മറ്റു മത്സരങ്ങളില്‍ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി-എക്വഡോറിനെയും കൊളംബിയ-പരഗ്വേയെയും നേരിടും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മത്സരങ്ങള്‍.
തുടക്കത്തിലെ തിരിച്ചടികള്‍ക്കുശേഷം തുടര്‍ച്ചയായ ജയങ്ങളുമായി കുതിക്കുന്ന ബ്രസീലിന് ഒന്നാംസ്ഥാനം ലക്ഷ്യമിട്ടാണ് സ്വന്തം മണ്ണില്‍ ബൊളീവിയയെ നേരിടുന്നത്. ഒളിമ്പിക്സ് സ്വര്‍ണത്തിന്‍െറ ആവേശത്തിലിറങ്ങി കഴിഞ്ഞ മത്സരത്തില്‍ കൊളംബിയയെ തോല്‍പിച്ചവര്‍ ബൊളീവിയക്കെതിരെയും അതേ ടീമിനെയാവും കളത്തിലിറക്കുക. എട്ട് കളിയില്‍ നാല് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി 15 പോയന്‍റാണ് ബ്രസീലിന്. ഇതേ നിലയില്‍ തന്നെയാണ് അര്‍ജന്‍റീനയുടെയും സ്ഥാനം.
16 പോയന്‍റുള്ള ഉറുഗ്വായ്യാണ് ഒന്നാം സ്ഥാനത്ത്. നായകന്‍ നെയ്മറില്‍ കേന്ദ്രീകരിച്ചാണ് കോച്ച് ടിറ്റെയുടെ ഗെയിം പ്ളാന്‍. ഓസ്കര്‍, കൗടീന്യോ, വില്യന്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍കൂടി ചേരുന്നതോടെ മഞ്ഞപ്പടയുടെ യുവനിര ശക്തമാവും.
പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസാന്നിധ്യമാണ് അര്‍ജന്‍റീന നിരയിലെ പ്രധാന വാര്‍ത്ത. ഫിറ്റ്നസ് വീണ്ടെടുത്തൂവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും പരീക്ഷണത്തിനില്ളെന്ന് കോച്ച് എഡ്ഗാര്‍ഡോ ബൗസ പ്രഖ്യാപിച്ചതോടെ മറുതന്ത്രങ്ങളിലാണ് ടീമിന്‍െറ ശ്രദ്ധ. യുവന്‍റസ് ഫോര്‍വേഡ് പൗലോ ഡിബാലയാവും മെസ്സിയുടെ പകരക്കാരന്‍. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍ എന്നിവരെക്കൂടി ഉള്‍ക്കൊണ്ടാവും ഗെയിം പ്ളാന്‍. എവര്‍ട്ടന്‍ ഡിഫന്‍ഡര്‍ ഫ്യൂനസ് മോറിയെ ക്ളബ് വിട്ടുനല്‍കാത്തത് അര്‍ജന്‍റീനക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
