ബ്ലാസ്റ്റേഴസ് ഒരുങ്ങുന്നു
text_fieldsകൊച്ചി: സീസണിലെ ആദ്യ തോല്‍വിക്കുശേഷം സ്വന്തം കാണികള്‍ക്കു മുന്നില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് ബുധനാഴ്ചയിറങ്ങും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ ടീം തിങ്കളാഴ്ച മുതല്‍ പരിശീലനം ആരംഭിച്ചു. ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇരുടീമുകള്‍ക്കും ഒൗദ്യോഗികമായ പരിശീലനമില്ല. ഉച്ചക്ക് 12.30ന് ബ്ളാസ്റ്റേഴ്സ് കോച്ച് കോപ്പല്‍ മാധ്യമങ്ങളെ കാണും. കൊല്‍ക്കത്ത കോച്ച് ജോസ് മൊളിനയുടെ പത്രസമ്മേളനം ഒരുമണിക്കാണ്.
മൂന്നാം സീസണിലെ ആദ്യ ഹോം മത്സരത്തിനാണ് മഞ്ഞപ്പട കുന്നോളം പ്രതീക്ഷകളുമായി ബൂട്ടുകെട്ടുന്നത്. വി.വി.ഐ.പി ഗ്യാലറിയില്‍ ആവേശമേകാന്‍ ബ്ളാസ്റ്റേഴ്സ് സഹഉടമ സചിന്‍ ടെണ്ടുല്‍ക്കറുമത്തെും. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരുഗോളിന് തോറ്റെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ളെന്ന് തെളിയിക്കാന്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോച്ച് സ്റ്റീവ് കൊപ്പലും ശിഷ്യരും ആഗ്രഹിക്കുന്നില്ല. മറുവശത്ത് ചെന്നൈയിനെതിരെ 2-2 സമനില പിടിച്ച ശക്തരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സമസ്ത മേഖലകളിലും പിന്നിലായിരുന്നു ആദ്യ മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സ്.
ഭാവനാശൂന്യമായ മധ്യനിരയും ഗോളടിക്കാന്‍ മറന്ന മുന്നേറ്റ നിരയും പാളിയ പ്രതിരോധവും തോല്‍വി ക്ഷണിച്ചു വരുത്തി. ആദ്യ മത്സരമായതിന്‍െറ അങ്കലാപ്പില്‍നിന്ന് ടീം തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണയും നിറഞ്ഞുകവിഞ്ഞ ഗാലറിയാണ് ടീമിന്‍െറ മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്നത്്. മധ്യനിരയില്‍ കളിമെനയുന്ന താരമില്ലാത്തതിന്‍െറ അഭാവമായിരുന്നു പ്രകടമായി കണ്ടത്. ഹോസു പ്രീറ്റോയുടെ അഭാവം ടീമില്‍ മുഴച്ചുനിന്നു. കൊല്‍ക്കത്തക്കെതിരെയും പരിക്കേറ്റ ഹോസു കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 4-4-2 ഫോര്‍മേഷനിലാണ് ആദ്യമത്സരത്തില്‍ സ്റ്റീവ് കോപ്പല്‍ ടീമിനെ ഇറക്കിയത്. എന്നാല്‍, മധ്യനിരയില്‍ പ്രതിഭാധനരായ താരങ്ങളുടെ അഭാവം കോച്ചിന്‍െറ തന്ത്രങ്ങളെ ദുര്‍ബലമാക്കി. മധ്യനിരയിലെ പ്രധാന താരം മെഹ്താബ് ഹുസൈന്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ദിദിയര്‍ കാദിയോയും പേരിനൊത്തുയര്‍ന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
