സന്നാഹ മത്സരം: മെക്സികോക്കും യു.എസ്.എക്കും ജയം
text_fieldsമെക്സികോ സിറ്റി: കോപ അമേരിക്കക്കും യൂറോകപ്പിനും മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ മെക്സികോക്കും യു.എസ്.എക്കും ജയം. 28ാം മിനിറ്റില്‍ ആന്ദ്രെ ഗ്വര്‍ഡാഡോ നേടിയ ഏക ഗോളിന്‍െറ മികവിലാണ് മെക്സികോ പരഗ്വേയെ മറികടന്നത്. ബൊളീവിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് യു.എസ്.എ പരാജയപ്പെടുത്തിയത്. ഗ്യാസി സാര്ദെസ് ഡബിള്‍ (26, 52) നേടിയ മത്സരത്തില്‍ ജോണ്‍ ബ്രൂക്സ്, ക്രിസ്റ്റ്യന്‍ പുലിസിച് എന്നിവരും ഓരോ ഗോളുകള്‍ വീതം നേടി.
മറ്റു മത്സരങ്ങളില്‍ പെറു ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എല്‍സാല്‍വഡോറിനെയും അര്‍മേനിയ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ഗ്വാട്ടമാലയെയും പരാജയപ്പെടുത്തി. അതേസമയം, ഫ്രാന്‍സും ബ്രസീലും ഇന്നിറങ്ങും. ഇന്നു രാവിലെ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ പാനമയെ നേരിടും. രാത്രി നടക്കുന്ന മത്സരങ്ങളില്‍ സ്വീഡന് സ്ലൊവീനിയയെയും ഗാംബിയ സാംബിയയെയും നേരിടാനിറങ്ങുമ്പോള്‍ കാമറൂണിനെതിരെ അര്‍ധരാത്രിയാണ് ഫ്രാന്‍സിന്‍െറ മത്സരം.
