Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വിസ് മിഡ്ഫീല്‍ഡര്‍ ഗ്രനിത് സാക ആഴ്സനലില്
text_fieldsbookmark_border
ലണ്ടന്‍: സ്വിറ്റ്സര്‍ലന്‍ഡ് താരം ഗ്രനിത് സാക ആഴ്സനലിലേക്ക്്. ജര്‍മന്‍ ബുണ്ടസ് ലിഗ ക്ളബ് ബൊറൂസിയ മൊന്‍ഷന്‍ഗ്ളാഡ്ബാഹ് താരമായ സാകയെ 33 ദശലക്ഷം പൗണ്ട് പ്രതിഫലത്തിനാണ് ഗണ്ണേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞദിവസം ആഴ്സനല്‍ പരിശീലന ഗ്രൗണ്ടിലത്തെിയ താരത്തിന്‍െറ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയായതായി ക്ളബ് അധികൃതര്‍ അറിയിച്ചു. നാലുവര്‍ഷത്തേക്കാണ് കരാര്‍. 2012ല്‍ ബൊറൂസിയയിലത്തെിയ സാക 108 മത്സരങ്ങളില്‍ നിന്ന് 26 ഗോള്‍ സ്കോര്‍ ചെയ്തു. ജര്‍മനിയിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച പരിചയസമ്പത്തുള്ള യുവതാരത്തെയാണ് സ്വന്തമാക്കിയതെന്നാണ് ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങ്ങറുടെ പ്രതികരണം. യൂറോകപ്പില്‍ സ്വിറ്റ്സര്ലന്ഡിനുവേണ്ടി ബൂട്ടണിഞ്ഞ ശേഷം താരം ഗണ്ണേഴ്സിനൊപ്പം ചേരും.
Next Story
