Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക് ഗുരുതരമല്ല; കോപയില്‍ സുവാരസ് കളിക്കും
text_fieldsbookmark_border
മഡ്രിഡ്: കിങ്സ് കപ്പ് ഫൈനലില്‍ പരിക്കേറ്റ ലൂയി സുവാരസിന് കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവില്ളെന്ന് ബാഴ്സലോണ. സെവിയ്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് വീണ് പുറത്തായ സുവാരസിന് കോപ മത്സരങ്ങള്‍ നഷ്ടമാവുമെന്നായിരുന്നു തിങ്കളാഴ്ച ഫുട്ബാള്‍ ലോകത്തെ പ്രധാന ഫുട്ബാള്‍ വാര്‍ത്ത. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ പരിക്ക് ഗുരുതരമല്ളെന്ന് ബോധ്യമായി. ജൂണ്‍ ഒന്നോടെ ഉറുഗ്വായ് ടീമിനൊപ്പം താരം ചേരുമെന്ന് ബാഴ്സലോണ അറിയിച്ചു.
2014 ലോകകപ്പില്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ച് പരിക്കേല്പിച്ചതിന് സസ്പെന്‍ഷനിലായ സുവാരസില്ലാതെയാണ് ഉറുഗ്വായ് കഴിഞ്ഞ കോപയില്‍ കളിച്ചത്.
Next Story
