ഐ.എസ്.എല്‍ മൂന്നാം സീസണിലും അനസ് ഡല്‍ഹിക്കൊപ്പം
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സ്റ്റാര്‍ മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയെ ഡല്‍ഹി ഡൈനാമോസ് നിലനിര്‍ത്തി.
രണ്ടാം സീസണില്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ പ്രിയതാരമായി പ്രതിരോധത്തില്‍ നിറഞ്ഞുകളിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസിനെ മൂന്നാം സീസണില്‍ മറ്റവകാശികള്‍ രംഗത്തത്തെുംമുമ്പേ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ സഞ്ജിബന്‍ ഘോഷിനെയും നിലനിര്‍ത്തി.
രണ്ടാം സീസണില്‍ മുന്‍ ലിവര്‍പൂള്‍ ഇതിഹാസം ജോണ്‍ ആര്‍നെ റീസെയുടെയും ഫ്രഞ്ച് സൂപ്പര്‍ താരം ഫ്ളോറന്‍േറാ മലൂദയുടെയും മാര്‍ഗനിര്‍ദേശമുള്‍ക്കൊണ്ടായിരുന്നു അനസിന്‍െറ പ്രകടനം. 14 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ് ടൂര്‍ണമെന്‍റിലെ തന്നെ മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായി പേരെടുത്തു. മുന്‍ ബ്രസീല്‍ സൂപ്പര്‍താരമായ കോച്ച് റോബര്‍ട്ടോ കാര്‍ലോസിന്‍െറ അഭിനന്ദനവും നേടി. സാഫ് കപ്പിലൂടെ ഇന്ത്യന്‍ ടീമിലത്തെിയെങ്കിലും പരിക്കിനെ തുടര്‍ന്ന് അന്തിമസംഘത്തില്‍ ഉള്‍പ്പെടാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
