കണ്ണീരോടെ ടെറി, ‘ചെല്‍സി വിടാനാവില്ല’
text_fieldsലണ്ടന്‍: പതിനഞ്ചാം വയസ്സില്‍ ആദ്യമായി പടികടന്നത്തെിയ മണ്ണില്‍ ഒരിക്കല്‍ക്കൂടി അമര്‍ന്നുചവിട്ടി, 20 വര്‍ഷത്തെ ഓര്‍മകളുമായി ജോണ്‍ ടെറി കണ്ണീരോടെ പറഞ്ഞു, ‘എനിക്ക് ഇനിയും ഇവിടെ നില്‍ക്കണം’. വാക്കുകള്‍ മുഴുമിപ്പിക്കും മുമ്പേ സ്റ്റാംഫോഡ് ബ്രിഡ്ജിനെ നിറച്ച നീലപ്പട ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു: ‘ടെറി, നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’. ഇനി ചെല്‍സിയില്‍ ടെറിയുടെ ഭാവി ക്ളബ് മാനേജ്മെന്‍റ് തീരുമാനിക്കും.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ലെസ്റ്ററിനെതിരായ അവസാന മത്സരത്തിനു പിന്നാലെയായിരുന്നു സ്റ്റാംഫോഡ് ബ്രിഡ്ജിലെ വികാരനിര്‍ഭര രംഗങ്ങള്‍. ഗ്രൗണ്ടിലിറങ്ങിയ നായകനും പ്രതിരോധ ഭടനുമായ ജോണ്‍ ടെറിയെ ആരാധകര്‍ യാത്രയയച്ചില്ല. 1995ല്‍ യൂത്ത് അക്കാദമിയിലത്തെി 1998 മുതല്‍ സീനിയര്‍ ടീമില്‍ പന്തുതട്ടിത്തുടങ്ങിയ ടെറിയുടെ കരാര്‍ ഈ സീസണോടെ അവസാനിച്ചു. ചെല്‍സിയില്‍ തന്നെ തന്‍െറ ഫുട്ബാള്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ടെറി തന്നെയാണ് ഒരു വര്‍ഷംകൂടി പ്രിയപ്പെട്ട ടീമിനൊപ്പം കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. മാനേജ്മെന്‍റ് ഇതുവരെ മനസ്സുതുറന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
