Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്ര പടിയിറങ്ങി, ഇതിഹാസമായി

text_fields
bookmark_border
ഇബ്ര പടിയിറങ്ങി, ഇതിഹാസമായി
cancel
camera_alt??.???.?????? ??????????? ????? ?????? ???????????????? ?????????? ???????????????? ?????????????? ?????????

പാരിസ്: പറഞ്ഞ വാക്കുകളെ അന്വര്‍ഥമാക്കി പി.എസ്.ജിയില്‍നിന്ന് സ്ളാറ്റന്‍ ഇബ്രാഹിമോവിച് പടിയിറങ്ങി. ഫ്രഞ്ച് ലീഗ് ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍നേട്ടത്തിനുടമയായാണ് സ്വീഡിഷ് താരമായ ഇബ്ര പാരിസ് വിടുന്നത്. താന്‍ പി.എസ്.ജിയില്‍നിന്ന് വിടപറയുകയാണെന്ന പ്രഖ്യാപനത്തില്‍, രാജാവിനെപ്പോലെ വന്നു, ഇതിഹാസമായി മടങ്ങുന്നുവെന്നായിരുന്നു ഇബ്രയുടെ വാക്കുകള്‍. നാന്‍െറസിനെതിരെ പി.എസ്.ജിയുടെ അവസാന മത്സരത്തില്‍ ഇരട്ട ഗോള്‍ സ്കോര്‍ ചെയ്ത ഇബ്രയുടെ മികവില്‍ പി.എസ്.ജി 4-1ന് ജയിച്ചിരുന്നു. ഇതോടെ ഈ സീസണില്‍ അദ്ദേഹം നേടുന്ന ഗോളുകളുടെ എണ്ണം 38 ആയി. 1997-98 സീസണില്‍ അര്‍ജന്‍റീനന്‍ താരം കാര്‍ലോസ് ബിയാന്‍ചി നേടിയ 37 ഗോള്‍ ആയിരുന്നു റെക്കോഡ്. അവസാന മത്സരത്തിനിറങ്ങിയ ഇബ്ര 17ാം മിനിറ്റില്‍ റെക്കോഡിനൊപ്പമത്തെുകയും മത്സരത്തിന്‍െറ അവസാനനിമിഷങ്ങളില്‍ റെക്കോഡും ഭേദിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story