Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടുത്ത സീസണില്‍ പി.എസ്.ജിയില്‍ ഉണ്ടാകില്ലെന്ന് ഇബ്ര
text_fieldsbookmark_border
പാരിസ്: വരും സീസണില്‍ ഫ്രഞ്ച് ക്ളബ് പി.എസ്.ജിക്കായി പന്തു തട്ടില്ളെന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച്. ക്ളബിനു വേണ്ടിയുള്ള എന്‍െറ അവസാന മത്സരത്തിന് ഞാനിറങ്ങുകയാണ്. ഞാന്‍ ഒരു രാജാവിനെപ്പോലെ വന്നു, ഒരു ഇതിഹാസമായി മടങ്ങുന്നു-ഇബ്രാഹിമോവിച്ച് പറഞ്ഞു. സീസണില്‍ പി.എസ്.ജിയെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇബ്ര. സീസണിലെ ടോപ് സ്കോറര്‍ പദവിയും അദ്ദേഹത്തിനു തന്നെയാണ്. ഇനി പി.എസ്.ജിയിലേക്ക് തിരിച്ചുവരുക പരിശീലകന്‍െറ വേഷത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2012ലാണ് താരം പി.എസ്.ജിയിലത്തെുന്നത്. മൂന്നു തവണ ഫ്രഞ്ച് പ്ളയര്‍ ഓഫ് ഇയര്‍ പുരസ്കാരം നേടി.
അടുത്ത സീസണില്‍ ഇറ്റാലിയന്‍ ക്ളബുകളായ യുവന്റസ്, എ.സി. മിലാന് ക്ളബുകളിലേതെങ്കിലുമൊന്നില് പന്തു തട്ടുമെന്ന് അദ്ദേഹത്തിന്‍െറ ഏജന്റ് നേരത്തെ പറഞ്ഞിരുന്നു.
Next Story
