മുഹമ്മദ് സനാന്‍ ഐ.എസ്.എല്‍ അക്കാദമിയില്‍
text_fields
മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘാടകരായ ഐ.എം.ജി-റിലയന്‍സിന്‍െറ യങ് ചാംപ്സ് പദ്ധതിയിലേക്ക് മലപ്പുറം ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂളിലെ മുഹമ്മദ് സനാന്‍. കഴിഞ്ഞ തവണ തലനാരിഴക്ക് അവസരം നഷ്ടമായ ഈ ലെഫ്റ്റ് ഫോര്‍വേഡ് ഇക്കുറി കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക താരമാണ്. ശനിയാഴ്ച മുംബൈയില്‍ നടന്ന ഫൈനല്‍ സെലക്ഷന്‍ ക്യാമ്പിലാണ് സനാന് അവസരം തുറന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് മലയാളി താരങ്ങള്‍ ഗ്രാസ്റൂട്ട് അക്കാദമിയായ യങ് ചാംപ്സിന്‍െറ ഭാഗമായിരുന്നു. തൃക്കലങ്ങോട് പള്ളിപ്പടി കുണ്ടോയി ഷൗക്കത്തലിയുടെയും റജീനയുടെയും മകനാണ് കാരക്കുന്ന് അല്‍ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അഞ്ചാം ക്ളാസ് പൂര്‍ത്തിയാക്കിയ സനാന്‍. സി. ഷമീലാണ് മുഖ്യ പരിശീലകന്‍. കമാലുദ്ദീന്‍ മോയിക്കലും വി.എ. അഹ്സന്‍ ജവാദും സഹപരിശീലകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
