ഗുണ്ടാ ഭീഷണി: മെസ്സിയുടെ കുഞ്ഞുആരാധകനും കുടുംബവും പാകിസ്താനിലേക്ക്
text_fieldsഇസ്ലാമാബാദ്: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കുഞ്ഞുആരാധകനായി ലോകശ്രദ്ധ നേടിയ മുര്‍തസ അഹമദിയെന്ന അഞ്ചു വയസ്സുകാരന്‍ ഭീഷണി കാരണം കുടുംബ സമേതം പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് കടന്നു. ഗുണ്ടാസംഘം പണമാവശ്യപ്പെട്ടും തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ ഗസ്നി പ്രവിശ്യയില്‍ നിന്ന് പാകിസ്താനിലേക്ക് കടന്നതെന്ന് പിതാവ് ആരിഫ് അഹ്മദി പറഞ്ഞു.
നീലയും വെള്ളയും നിറമുള്ള പ്ളാസ്റ്റിക് ബാഗില്‍ മെസ്സി എന്നെഴുതി പന്ത് തട്ടുന്ന മുര്‍തസയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവരമറിഞ്ഞ മെസ്സി ജഴ്സിയും മറ്റ് കളിയുപകരണങ്ങളും കുഞ്ഞുആരാധകന് എത്തിച്ചുകൊടുത്തിരുന്നു. മുര്‍തസക്ക് സൂപ്പര്‍ താരം വന്‍തുകയും നല്‍കിയെന്ന് തെറ്റിദ്ധരിച്ചാണ് ഗുണ്ടകള്‍ പണമാവശ്യപ്പെടുന്നതെന്ന് പിതാവ് പറഞ്ഞു. ഇസ്ലാമാബാദിലെ ഒറ്റമുറിയിലാണ് മുര്‍തസയടക്കം ഏഴുപേര്‍ താമസിക്കുന്നത്. ക്വറ്റ പ്രവിശ്യയില്‍ മികച്ച സൗകര്യമുള്ള വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് മുര്‍തസയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
