സംസ്ഥാന ക്ലബ് ഫുട്ബാള്‍ 29 മുതല്‍ പെരിന്തല്‍മണ്ണയില്‍
text_fieldsപെരിന്തല്‍മണ്ണ: 42ാമത് സംസ്ഥാന ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് മാര്‍ച്ച് 29 മുതല്‍ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ കാദറലി സ്പോര്‍ട്സ് ക്ളബാണ് ടൂര്‍ണമെന്‍റ് ഒരുക്കുന്നത്. പെരിന്തല്‍മണ്ണ രണ്ടാം തവണയാണ് ടൂര്‍ണമെന്‍റിന് വേദിയാകുന്നത്. സ്ഥിരം ഗാലറിയില്‍ 5000ത്തില്‍ പരം ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.ബി.ടി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ടൈറ്റാനിയം, ഐജീസ് ഓഫിസ്, എറണാകുളം സെന്‍ട്രല്‍ എക്സൈസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നിവയടക്കം 22 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരക്കും. കഴിഞ്ഞതവണ തൃശൂരില്‍ നടന്ന ടൂര്‍ണമെന്‍റില്‍ എസ്.ബി.ടി തിരുവനന്തപുരമായിരുന്നു ജേതാക്കള്‍. ദിവസവും രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം വൈകീട്ട് അഞ്ചിനും രണ്ടാമത്തേത് ഏഴിനുമാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
