സന്തോഷ് ട്രോഫി: ഇന്ന് കിരീടപ്പോരാട്ടം
text_fieldsനാഗ്പുര്‍: മലയാളിക്കരുത്തിലിറങ്ങുന്ന സര്വിസസോ, ആതിഥേയരായ മഹാരാഷ്ട്രയോ. 70ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്മാരെ ഞായറാഴ്ച അറിയാം. നാഗ്പുരിലെ റെയില്‍വേ സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനവും മലയാളിക്കരുത്തുമുള്ള സര്‍വിസസ് തന്നെ ഹോട്ട് ഫേവറിറ്റ്.
അഞ്ചു വര്‍ഷത്തിനിടെ മൂന്നുതവണയാണ് പട്ടാളപ്പട ഇന്ത്യന്‍ ഫുട്ബാളിലെ പഴക്കമേറിയ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്. ഇക്കുറിയും ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍തന്നെ സര്‍വിസസ്. അതേസമയം, ആതിഥേയരാണ് മഹാരാഷ്ട്ര. 2000ത്തില്‍ കേരളത്തെ തോല്പിച്ച് കിരീടമണിഞ്ഞശേഷം മഹാരാഷ്ട്രക്ക് ഇതുവരെ നുകരാനാവാത്ത സന്തോഷം ഇക്കുറി നാഗ്പുരില്‍ നേടാമെന്നാണ് പ്രതീക്ഷ. ഇരു ടീമുകളും നാലുതവണയാണ് കിരീടമണിഞ്ഞത്.
കോച്ചുമാരായ വി.എസ്. അഭിലാഷിനും സി.പി. ഷാജിക്കും പുറമെ, ടീമിലെ ഏഴു പേരും മലയാളികള്‍. കാസര്കോട്ടുകാരന് പി. ജെയ്ന്‍, കണ്ണൂരില്‍നിന്നുള്ള വി.കെ. വിഷ്ണു, കൊച്ചിയില്‍നിന്ന് ശരത്ചന്ദ്രന്, എയര്‍ഫോഴ്സ് താരം ഷിബിന്‍ രാജ്, ബ്രിട്ടോ, അനൂപ് പോളി, ടി.വി. വിപിന്‍ എന്നിവരാണ് മലയാളിതാരങ്ങള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
