നോര്‍വിച് മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലപ്പൂട്ടിട്ടു; ആഴ്സനലിനെ മറികടക്കാനായില്ല
text_fieldsലണ്ടന്‍: പോയന്‍റ് പട്ടികയില്‍ ആഴ്സനലിനെ മറികടന്ന് മൂന്നാമതത്തൊനുള്ള സുവര്‍ണാവസരം മാഞ്ചസ്റ്റര്‍ സിറ്റി തുലച്ചു. നോര്‍വിച് സിറ്റിക്കെതിരെ ഗോള്‍രഹിത (0-0) സമനില വഴങ്ങിയതാണ് സിറ്റിക്ക് വിനയായത്. ഇതോടെ ഒമ്പതുമത്സരങ്ങള്‍ ശേഷിക്കെ ഒന്നാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള വ്യത്യാസം ഒമ്പതായി വര്‍ധിച്ചു. സ്വന്തം തട്ടകത്തില്‍ നോര്‍വിച് ഗോള്‍കീപ്പര്‍ ജോണ്‍ റഡിയുടെ മാരക ഫോമാണ് സിറ്റിയുടെ വിജയം തടഞ്ഞത്. സെര്‍ജിയോ അഗ്യൂറോയുടെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകളാണ് റഡി തട്ടിയകറ്റിയത്. നിരവധി മുന്നേറ്റങ്ങള്‍ സിറ്റിയില്‍നിന്ന് ഉണ്ടായെങ്കിലും കോട്ടകെട്ടിയ നോര്‍വിച് പ്രതിരോധത്തിനുമുന്നില്‍ ഗോള്‍വല കുലുങ്ങിയില്ല. എട്ടു കോര്‍ണറുകളാണ് നോര്‍വിച് വഴങ്ങിയത്. എവേ മത്സരങ്ങളിലെ ദൗര്‍ബല്യം സിറ്റി വീണ്ടും തുടര്‍ന്നു. ലീഗിലെ കഴിഞ്ഞ 11 എവേ മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍മാത്രമാണ് പെല്ലിഗ്രിനിയുടെ ടീമിന് വിജയിക്കാനായത്. കഴിഞ്ഞ 12 ലീഗ് കളികളില്‍നിന്ന് എട്ടു ഗോള്‍ മാത്രമാണ് സിറ്റി സ്കോര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
