രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയ താരത്തെ കളിപ്പിച്ച ഇന്ത്യക്ക് പിഴ
text_fieldsന്യൂഡല്‍ഹി: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങളില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയ താരത്തെ ചട്ടം മറികടന്ന് അടുത്ത കളിയിലും ഇറക്കിയ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് പിഴ. ഇറാനെതിരെ ബംഗളൂരുവില്‍ നടന്ന ഗ്രൂപ് ഡി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ യൂജിന്സണ് ലിങ്ദോയെ കളിപ്പിച്ചതാണ് വിനയായത്. ഫിഫ നിയമമനുസരിച്ച് എതിരാളികള്‍ 3-0ന് ജയിച്ചതായി പ്രഖ്യാപിക്കുമെന്നും അച്ചടക്കസമിതി അറിയിച്ചു. മത്സരം ഇറാന് ജയിച്ചതും 3-0നായിരുന്നു. നിയമപ്രകാരം രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടാല്‍ അടുത്ത മത്സരം നഷ്ടമാകുമെന്ന സാമാന്യ വിവരം അറിഞ്ഞിട്ടോ അറിയാതെയോ കോച്ച് സ്റ്റീവന്‍ കോണ്സ്റ്റന്ൈറന് ലിങ്ദോയെ കളിപ്പിക്കുകയായിരുന്നു. 6000 സ്വിസ് ഫ്രാങ്കാണ് (ഏകദേശം 4,27000 രൂപ) ഫിഫയുടെ അച്ചടക്ക സമിതി പിഴയിട്ടത്. ഒമാനും ഗുവാമിനുമെതിരായ മത്സരത്തിലാണ് ലിങ്ദോ മഞ്ഞക്കാര്‍ഡ് കണ്ടത്.
