Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യന്‍സ് ലീഗിലും ഗോള്‍ലൈന്‍ ടെക്നോളജി വരുന്നു
text_fieldsbookmark_border
പാരിസ്: ഗോള്‍ലൈന്‍ ടെക്നോളജി ചാമ്പ്യന്‍സ് ലീഗിലും യൂറോപ ലീഗിലും നടപ്പാക്കാന്‍ യുവേഫ തീരുമാനിച്ചു. നിലവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, സീരി എ, ബുണ്ടസ് ലിഗ എന്നിവയില്‍ ഗോള്‍ലൈന്‍ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിലും ടെക്നോളജി നടപ്പാക്കിയേക്കും. മേയ് 28ന് മിലാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും മേയ് 18ന് നടക്കുന്ന യൂറോപ ലീഗ് ഫൈനലിലും ടെക്നോളജി ഉപയോഗിക്കും. അടുത്ത സീസണ് മുതല്‍ എല്ലാ മത്സരങ്ങളിലും ഉപയോഗിക്കും. പരീക്ഷണങ്ങള്‍ക്കുശേഷം 2014 ബ്രസീല്‍ ലോകകപ്പിലാണ് ഗോള്‍ലൈന്‍ ടെക്നോളജി ഫിഫ പ്രയോഗിക്കുന്നത്.
Next Story
