Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെക്കിന് പരിക്ക്; നാലാഴ്ച വിശ്രമം

text_fields
bookmark_border
ചെക്കിന് പരിക്ക്; നാലാഴ്ച വിശ്രമം
cancel

ലണ്ടന്‍: ആഴ്സനല്‍ ഗോളി പീറ്റര്‍ ചെക്കിന് പരിക്കിനെ തുടര്‍ന്ന് നാലാഴ്ച വിശ്രമം. പേശീസംബന്ധമായ പ്രശ്നമാണ് താരത്തിന് വിനയായത്. സ്വാന്‍സീ സിറ്റിക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ളെങ്കിലും നാലാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ളെന്ന് പരിശീലകന്‍ ആഴ്സെന്‍ വെങ്ങര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കിരീടപ്പോരാട്ടത്തില്‍ പ്രഥമസാധ്യത കല്‍പിക്കപ്പെടുന്ന ആഴ്സനലിന് പീറ്റര്‍ ചെക്കിന്‍െറ അഭാവം തിരിച്ചടിയാകും. കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയായിരിക്കും അടുത്ത മത്സരം മുതല്‍ ആഴ്സനലിന്‍െറ വല കാക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story