ജീവകാരുണ്യത്തിലേക്ക് പാസ് ഉതിര്‍ത്ത് ഉദയ ഫുട്ബാള്‍
text_fieldsമാനന്തവാടി: ജീവകാരുണ്യവഴിയില്‍ വല കുലുക്കി കാല്‍പന്തിന്‍െറ പെരുക്കം. വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദയ ഫുട്ബാളാണ് മഹത്തായ ലക്ഷ്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നത്. ഉദയ വായനശാലയുടെ 13ാമത് ടൂര്‍ണമെന്‍റില്‍ വന്‍ ജനാവലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കളികാണാന്‍ എത്തിയത്. ജീവകാരുണ്യം മുന്‍നിര്‍ത്തിയുള്ള ജില്ലയിലെ ഏക ഓപണ്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റാണിത്.
കിടപ്പിലായ രോഗികള്‍ക്ക് അന്നവും ഭക്ഷണവും മരുന്നും വീല്‍ചെയര്‍, വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള ധനസഹായം, കിറ്റ് വിതരണം, ശ്രവണ സഹായ ഉപകരണ വിതരണം, അനാഥാലയങ്ങള്‍ക്ക് അരി നല്‍കല്‍ എന്നിവയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്നത്. ടൂര്‍ണമെന്‍റിന്‍െറ സമാപന ദിവസം പരസ്യമായാണ് ഇവ വിതരണംചെയ്യുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, നീലഗിരി ജില്ലകളില്‍നിന്നുള്ള 16 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
പല ടീമിലും വിദേശ താരങ്ങള്‍ ബൂട്ടണിയുന്നുണ്ട്. സ്ഥിരമായി ഫുട്ബാളിനെ സ്നേഹിക്കുന്ന പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ആളുകളുടെ സംഗമവേദികൂടിയായി ഈ ടൂര്‍ണമെന്‍റ് മാറുന്നുണ്ട്. പി. ഷംസുദ്ദീന്‍ ചെയര്‍മാനും ഷാജി കൊയിലേരി കണ്‍വീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്. ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ച്ച് ആറിനാണ് കലാശക്കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
