യൂറോകപ്പില്‍ ഇന്ന് സ്പെയിന്‍ vs ഇറ്റലി പോരാട്ടം
text_fieldsപാരിസ്: യൂറോകപ്പില്‍ തിങ്കളാഴ്ച തുല്യശക്തികളുടെ പോരാട്ടം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ ഇറ്റലിയെ നേരിടും. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ തോല്‍വിയറിഞ്ഞാണ് ഇരുടീമും പ്രീക്വാര്‍ട്ടറിലേക്കത്തെിയത്. ഗോളടിക്കാന്‍ മറക്കുന്നവരെന്ന പരാതിക്ക് ഏറക്കുറെ പരിഹാരം കാണാന്‍ കഴിഞ്ഞത് സ്പെയിന് ആശ്വാസമേകുന്നു. നായകന്‍ ജിയാന്‍ ലൂജി ബഫണിന്‍െറ മികച്ച ഫോമാണ് ഇറ്റലിയുടെ പ്രതീക്ഷ. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് ബഫണിന്‍െറ വലയില്‍ വീണത്. ഇരുടീമുകളും 35 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 വീതം ജയവും തോല്‍വിയും ക്രെഡിറ്റിലുണ്ട്.
രണ്ടാം മത്സരത്തില്‍ ഐസ്ലന്‍ഡാണ് ഇംഗ്ളണ്ടിന്‍െറ എതിരാളികള്‍. ഒരുപടി മുന്നില്‍ ഇംഗ്ളണ്ടാണെങ്കിലും ഐസ്ലന്‍ഡിനെ എഴുതിത്തള്ളാനാകില്ളെന്ന് പലകുറി അവര്‍ തെളിയിച്ചുകഴിഞ്ഞു. തോല്‍വിയറിയാതെയാണ് ഇരുടീമുകളും പ്രീക്വാര്‍ട്ടറിലത്തെിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
