ലാവെസ്സി അടിതെറ്റി വീണു; ഫൈനല്‍ നഷ്ടം
text_fieldsഹ്യൂസ്റ്റന്‍: അമേരിക്കക്കെതിരായ സെമിഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ അര്‍ജന്റീന ഫോര്‍വേഡ് എസിക്വേല്‍ ലാവെസ്സിക്ക് കോപ ഫൈനല്‍ നഷ്ടമായി. കളിയുടെ 64ാം മിനിറ്റില്‍ പന്തെടുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ട്ലൈനും കടന്ന് പരസ്യബോര്‍ഡിന് മുകളിലൂടെ മറിഞ്ഞുവീണ താരത്തിന്‍െറ ഇടതു കൈമുട്ടിന് പൊട്ടലേറ്റതായാണ് റിപ്പോര്‍ട്ട്. ഓടിയത്തെിയ മെഡിക്കല്‍ സംഘം പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ അനിവാര്യമാണെന്ന് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു.
അമേരിക്കക്കെിരായ മത്സരത്തില്‍ പന്തെടുക്കുന്നതിനിടെ അടിതെറ്റി പരസ്യബോര്‍ഡിന് മുകളിലൂടെ പുറത്തേക്ക് വീഴുന്ന അര്‍ജന്റീനയുടെ എസിക്വേല്‍ ലാവെസ്സി (1,2,3) . പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നു (4)
Not often you score in the 3rd min & break your arm falling over the ad/boards in a semi final #Lavezzi #CopaAmericahttps://t.co/InMc92faxQ
— NoMessinGegenPressin (@WarriorLFC) June 22, 2016
