സ്റ്റീവ് കൊപ്പൽ ബ്ലാസ്റ്റേഴ്സിന്‍െറ പുതിയ പരിശീലകൻ
text_fieldsകൊച്ചി: ഇംഗ്ളീഷുകാരിലുള്ള വിശ്വാസം ഉപേക്ഷിക്കാതെ കേരള ബ്ളാസ്റ്റേഴ്സ്. ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയ്ലര്‍, ട്രെവന്‍ മോര്‍ഗന്‍, ടെറി ഫെലാന്‍ എന്നിവര്‍ക്കുശേഷം, മറ്റൊരു ഇംഗ്ളീഷ് താരം സ്റ്റീവ് കോപ്പലിനാണ് ഇക്കുറി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നതിനുള്ള നറുക്ക്. പല പേരുകളും പറഞ്ഞു കേട്ടെങ്കിലും ഒടുവില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇംഗ്ളണ്ട് താരവും മാഞ്ചസ്റ്റര്‍ സിറ്റി കോച്ചുമായിരുന്ന കോപ്പലില്‍ ബ്ളാസ്റ്റേഴ്സിന്‍െറ അന്വേഷണം അവസാനിക്കുകയായിരുന്നു. സ്റ്റീവ് കോപ്പലിനെ മാനേജറായി ചുമതലപ്പെടുത്തിയതായി ടീം ഉടമകളിലൊരാളായ സചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തേ, മുന്‍ കോച്ച് ഡേവിഡ് ജെയിംസിനെ ബ്ളാസ്റ്റേഴ്സ് അധികൃതര്‍ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാത്തതോടെയാണ് കോപ്പലില്‍ ചെന്നത്തെിയത്.
30 വര്‍ഷത്തെ പരിശീലന പാരമ്പര്യവുമായാണ് കോപ്പല്‍ ഇന്ത്യന്‍ മണ്ണിലേക്കത്തെുന്നത്. ഏറെക്കാലവും ക്രിസ്റ്റല്‍ പാലസിന്‍െറ പരിശീലകനായിരുന്നു. വിവിധ സീസണുകളിലായി 13 വര്‍ഷമാണ് ക്രിസ്റ്റല്‍ പാലസിന്‍െറ കളിനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 1984 മുതല്‍ 1993 വരെ ക്രിസ്റ്റല്‍ പാലസിന് കളിയാശാനായിരുന്നു. 1996ല്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലക കുപ്പായമണിഞ്ഞെങ്കിലും ഒരു വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളു. ആറു വര്‍ഷം റെഡിങ്ങിനെയും കളി പഠിപ്പിച്ചു. 1975-83 കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ 322 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ കോപ്പല്‍ 53 തവണ ലക്ഷ്യംകണ്ടു. ഇംഗ്ളണ്ട് ദേശീയ ടീമിനായി 42 മത്സരങ്ങളില്‍നിന്ന് ഏഴു ഗോള്‍ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
