54 ഗോൾ; ബാറ്റിക്കൊപ്പം മെസ്സി
text_fieldsകാലിഫോര്‍ണിയ: അര്‍ജന്‍റീന കുപ്പായത്തിലെ ഗോളടിയില്‍ ലയണല്‍ മെസ്സി, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പം. കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലക്കെതിരെ ഒരു ഗോളുമായി അര്‍ജന്‍റീന കുപ്പായത്തിലെ 54ാം ഗോള്‍ നേടിയാണ് മെസ്സി ബാറ്റിയുടെ റെക്കോഡിനൊപ്പമത്തെിയത്. 1991 മുതല്‍ 2002 വരെ ദേശീയ ടീമില്‍ കളിച്ച ബാറ്റിസ്റ്റ്യൂട്ട 78 മത്സരങ്ങളില്‍ 54 ഗോളാണ് നേടിയത് (1995ല്‍ സ്ലോവാക്യന്‍ യൂത്ത് ടീമിനെതിരെ നേടിയ രണ്ട് ഗോളുകള്‍ അര്‍ജന്‍റീന ഫുട്ബാള്‍ അസോസിയേഷന്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല).
2005ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ മെസ്സി 111 മത്സരങ്ങളിലാണ് ബാറ്റിയുടെ റെക്കോഡിനൊപ്പമത്തെിയത്. സൗഹൃദ മത്സരങ്ങള്‍ 27 ഗോള്‍, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ 15, കോപ അമേരിക്കയില്‍ ഏഴ്, ലോകകപ്പില്‍ അഞ്ച് എന്നിങ്ങനെയാണ് മെസ്സിയുടെ ഗോളുകള്‍. ഇക്കുറി കോപയില്‍ മെസ്സിയുടെ ഗോള്‍നേട്ടം നാലായി. 50 ഗോള്‍ എന്ന നാഴികക്കല്ല് തൊടുന്ന രണ്ടാമത്തെ അര്‍ജന്‍റീന ഫുട്ബാളര്‍കൂടിയാണ് മെസ്സി.
