Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൊളീവിയയെ തകർത്ത് അർജൻറീന (3-0)

text_fields
bookmark_border
ബൊളീവിയയെ തകർത്ത് അർജൻറീന (3-0)
cancel

വാഷിങ്ടൺ: കോപ അമേരിക്കയിൽ ബോളീവിയക്കെതിരെ  അർജൻറീനക്ക് തകർപ്പൻ വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് അർജൻറീന പ്രവേശിച്ചു. ബൊളീവിയ നേരത്തേ ടൂർണമെൻറിൽ നിന്നും പുറത്തായിരുന്നു.13ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ എറിക് ലാമല്ലെയാണ് അർജൻറീനയുടെ ആദ്യ ഗോൾ നേടിയത്. ആദ്യഗോൾ വീണതിൻെറ ഞെട്ടൽ മാറും മുമ്പ് തന്നെ രണ്ടു മിനിറ്റിനകം എസിക്വൽ ലാവെസി രണ്ടാം ഗോളും നേടുകയായിരുന്നു. ലാവെസിയാണ് കളിയിലെ താരം. 32ാം മിനിറ്റിൽ വിക്ടർ ക്യൂസ്റ്റയാണ് മൂന്നാം ഗോൾ നേടിയത്.



സൂപ്പർ താരം മെസ്സിയെ ആദ്യഇലവനിൽ ഇറക്കാതെയാണ് അർജൻറീന ഒന്നാം പകുതി പൂർത്തിയാക്കിയത്. രണ്ടാം പകുതിയിൽ മെസി ഇറങ്ങിയെങ്കിലും ഗോളുകൾ പിറന്നില്ല. മത്സരത്തിൽ നീലപ്പട തികഞ്ഞ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ കാര്യമായി തന്നെ ബൊളീവിയ ശ്രദ്ധിച്ചത് തോൽവിയുടെ ആഘാതം കുറച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story