സെല്‍ഫില്‍ സ്വീഡന് സമനില
text_fieldsസെന്‍റ് ഡെനിസ്: ഫ്രഞ്ച് മണ്ണിലെ സുപരിചിതനായ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിനെ കത്രികപ്പൂട്ടില്‍ നിര്‍ത്തിയ അയര്‍ലന്‍ഡിന് ജയത്തിനൊത്ത സമനില. ഗ്രൂപ് ‘ഇ’യില്‍ സ്വീഡനെതിരെ ആദ്യം ഗോളടിച്ച് മുന്നിലത്തെിയ അയര്‍ലന്‍ഡ് സെല്‍ഫ് ഗോള്‍വഴങ്ങി പോരാട്ടം 1-1ന് സമനിലയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗാലറിയും മൈതാനവും നിറച്ച മഞ്ഞക്കടലിനെ ഞെട്ടിച്ച് അയര്‍ലന്‍ഡ് മുന്നിലത്തെി. ഇടതുവിങ്ങില്‍ നിന്നും സ്വീഡിഷ് പ്രതിരോധത്തെ വകഞ്ഞുമാറ്റി പന്ത് ഉയര്‍ത്തി നല്‍കിയ സീമസ് കോള്‍മാന്‍െറ ക്രോസ് നിലംതൊടുംമുമ്പേ ഹാഫ് വോളിയിലൂടെ വെസ് ഹൂലഹാന്‍ വലയിലാക്കി (1-0).
മറുപടിക്കായി ദാഹിച്ച സ്വീഡന്‍ 71ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. വലതുവിങ്ങില്‍ സെബാസ്റ്റ്യന്‍ ലാര്‍സന്‍ നല്‍കിയ ബാക്ഹീല്‍ പാസ് ഇബ്ര ഗോള്‍ലൈന്‍ ക്രോസില്‍ പോസ്റ്റിലേക്ക് ഉയര്‍ത്തിവിട്ടപ്പോള്‍ സിയാറന്‍ ക്ളാര്‍കിന്‍െറ രക്ഷാപ്രവര്‍ത്തനം പാളി. ഹെഡ്ചെയ്ത പന്ത് സ്വന്തം വലയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.