Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ജുവിന് എ.എഫ്.ഐ പിന്തുണ

text_fields
bookmark_border
അഞ്ജുവിന് എ.എഫ്.ഐ പിന്തുണ
cancel

ന്യൂഡല്‍ഹി: സംസ്ഥാനത്ത് വിവാദങ്ങളില്‍പെട്ടിരിക്കുന്ന അഞ്ജു ബോബി ജോര്‍ജിന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍െറ (എ.എഫ്.ഐ) സമ്പൂര്‍ണ പിന്തുണ. രാജ്യത്തിനായി നേട്ടങ്ങള്‍ കൊയ്യുകയും കായികരംഗത്തിനായി ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഞ്ജുവിന് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എ.എഫ്.ഐ അഭ്യര്‍ഥിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക താരമായ അഞ്ജു രാജ്യം കണ്ട ഏറ്റവും മികച്ച അത്ലറ്റാണെന്നും രാജ്യത്തെ കായികരംഗത്തിന്‍െറ മുഴുവന്‍ പിന്തുണയും ഈ ഘട്ടത്തില്‍ അഞ്ജുവിന് നല്‍കുന്നതായും പ്രസ്താവനയില്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

അഞ്ജുവിന്‍െറ സഹോദരന്‍ അജിത് മാര്‍ക്കോസിന് അന്താരാഷ്ട്ര കോച്ചിങ് ലൈസന്‍സുണ്ടെന്നും ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ അന്താരാഷ്ട്ര മത്സരതലങ്ങളില്‍ ഇന്ത്യന്‍ ടീമിന്‍െറ ഭാഗമായിരുന്നു അദ്ദേഹമെന്നും വ്യക്തമാക്കുന്ന ഫെഡറേഷന്‍, അവരുടെ സംഭാവനകള്‍ വിലമതിക്കുന്നതിന് പകരം അനാവശ്യ വിമര്‍ശം നടത്തുന്നതില്‍ ഞെട്ടലുണ്ടെന്നും പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായിരിക്കണം സ്പോര്‍ട്സ് എന്നും പ്രസ്താവന ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story