Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോപ അമേരിക്ക: കൊളംബിയയെ അട്ടിമറിച്ച് കോസ്റ്റാറിക്ക

text_fields
bookmark_border
കോപ അമേരിക്ക: കൊളംബിയയെ അട്ടിമറിച്ച് കോസ്റ്റാറിക്ക
cancel

ഹൂസ്റ്റണ്‍: കോപ അമേരിക്ക ഫുട്‌ബാളില്‍ കൊളംബിയയെ തകർത്ത് അഭിമാനത്തോടെ കോസ്റ്റാറിക്കക്ക് മടക്കം. ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയ കൊളംബിയയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കോസ്റ്റാറിക്ക വീഴ്ത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച  കൊളംബിയ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചതിനാൽ കോസ്റ്റാറിക്ക ടൂർണമെന്‍റിൽ നിന്ന് പുറത്തായി.

കളി തുടങ്ങി രണ്ടാം മിനറ്റില്‍ തന്നെ ഉജ്വലമായൊരു ലോഗ് റേഞ്ചറിലൂടെ യൊഹാന്‍ വെനേഗാസാണ് കൊളംബിയൻ വലകുലുക്കിയത്. എന്നാൽ ഏഴാം മിനിറ്റില്‍ തന്നെ ഫ്രാങ്ക് ഫാബ്ര ഗോള്‍ മടക്കി കൊളംബിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 34-ാം മിനിറ്റില്‍ ഫാബ്രയുടെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളില്‍ കോസ്റ്ററിക്ക വീണ്ടും ലീഡ് പിടിച്ചു.

58-ാം മിനിറ്റില്‍ സെല്‍സൊ ബോര്‍ഗസ് കോസ്റ്റാറിക്കയുടെ ലീഡുയര്‍ത്തി. 73-ാം മിനിറ്റില്‍ മാര്‍ലോസ് മൊരേനോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story