Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരഗ്വേയെ തോല്‍പിച്ച് യു.എസ്.എ ക്വാര്‍ട്ടർ ഫൈനലില്‍

text_fields
bookmark_border
പരഗ്വേയെ തോല്‍പിച്ച് യു.എസ്.എ ക്വാര്‍ട്ടർ ഫൈനലില്‍
cancel

ഫിലാഡല്‍ഫിയ: കോപ അമേരിക്ക ഫുട്‌ബാളിൽ പരഗ്വേയെ തോല്‍പിച്ച് യു.എസ്.എ ക്വാര്‍ട്ടറില്‍. 27-ാം മിനിറ്റില്‍ ക്ലിന്‍റ ഡെംസി നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് യു.എസ്.എയുടെ വിജയം. വിജയതോടെ യു.എസ്.എ ക്വാർട്ടർ ഫൈനലിൽ കയറിയപ്പോൾ പരഗ്വേ പുറത്തായി.

ഗ്യാസി സാര്‍ഡെസിന്‍റെ ക്രോസ് പാസില്‍ നിന്നാണ് ക്ലിന്‍റ് ഡെംസി തകർപ്പൻ ഗോൾ നേടിയത്. ഇതിന് പിന്നാലെ രണ്ട് മഞ്ഞ കാർഡ് കണ്ട യു.എസ്.എയുടെ ദെയാന്ദ്രെ യെഡ്ലിൻ ചുവപ്പ് കാർഡ് (48ാം മിനിട്ട്) കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. തുടർന്ന് പത്ത് പേരുമായാണ് യു.എസ്.എ മത്സരം പൂർത്തിയാക്കിയത്.

ഗ്രൂപ്പ് എയില്‍ ആതിഥേയരായ യു.എസ്.എ ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെയും പാരഗ്വായെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടർ യോഗ്യത നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്ക-പരഗ്വേ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ കൊളംബിയയോട് പരഗ്വേ തോല്‍ക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story