കോപ: ബ്രസീലിന് നാളെ നിര്‍ണായകം
text_fieldsഫ്ളോറിഡ: ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് സമനില വഴങ്ങിയ ബ്രസീല്‍ വ്യാഴാഴ്ച നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ് ബിയിലെ രണ്ടാം മത്സരത്തില്‍ ഹെയ്തിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. വ്യാഴാഴ്ചത്തെ മത്സരത്തില്‍ ജയം ഉറപ്പാക്കിയില്ളെങ്കില്‍ ടീം ലീഗ് റൗണ്ടിലത്തെുന്ന കാര്യം സംശയമാണ്. ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബല ടീമായ ഹെയ്തിക്കെതിരെ മികച്ച ജയം കൊയ്ത് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ദുംഗയും സംഘവും. ആദ്യ മത്സരത്തില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരുഗോളിന് ഹെയ്തി പരാജയമറിഞ്ഞിരുന്നു. നെയ്മറിന്‍െറ അഭാവം പ്രകടമായ ആദ്യ മത്സരത്തില്‍ ദയനീയമായ പ്രകടനമായിരുന്നു ബ്രസീലിന്‍േറത്. റഫറിയുടെ കരുണയിലാണ് പരാജയമറിയാതെ ബ്രസീല്‍ രക്ഷപ്പെട്ടത്. വിമര്‍ശകരുടെ വായടക്കാന്‍ മികച്ച മാര്‍ജിനിലുള്ള ജയമാണ് ലക്ഷ്യമിടുന്നത്. ഹെയ്തിയുമായി ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും വിജയിച്ച റെക്കോഡുമായാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
