കോസ്റ്റാറിക്കയെ തകർത്തു; അമേരിക്കക്ക് ഏകപക്ഷീയ വിജയം
text_fieldsചിക്കാഗോ: കോപഅമേരിക്ക ഫുട്ബാളിൽ കോസ്റ്റാറിക്കക്കെതിരെ അമേരിക്കക്ക് തകർപ്പൻ വിജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് യു.എസ് കോസ്റ്റാറിക്കയെ തകർത്തത്. വിജയത്തിലൂടെ യു.എസിന് ക്വാർട്ടർ പ്രവേശനത്തിനുള്ള സാധ്യതകൾ വർധിച്ചു.
അദ്യപകുതി പൂർത്തിയാകും മുമ്പു തന്നെ അമേരിക്ക മൂന്ന് ഗോളുകൾ നേടി ശക്തമായ സ്വാധീനം ഉറപ്പിച്ചിരുന്നു. ഒമ്പതാം മിനിട്ടിൽ ക്ലിന്റ് ഡെംസെ പെനാൽറ്റിയിലൂടെ അമേരിക്കയെ മുന്നിലെത്തിച്ചു. പിന്നാലെ 37ാം മിനിട്ടിൽ ജെർമെയ്ൻ ജോൺസ് കോസ്റ്ററിക്കൻ പ്രതിരോധ നിരയെ കബളിപ്പിച്ച് അമേരിക്കയുടെ ലീഡ് ഉയർത്തി. ഇടത് കോർണറിൽ നിന്ന് ലഭിച്ച പാസിനെ ഗോളിലേക്ക് (42ാം മിനിട്ട്) വഴിതിരിച്ച് ബോബി വുഡ് മൂന്നാം ഗോൾ നേടി. 87ാം മിനിട്ടിൽ ഗ്രഹാം സുസി ലീഡ് നാലാക്കി ഉയർത്തി അമേരിക്കക്ക് തകർപ്പൻ വിജയം സമ്മാനിച്ചു. മത്സരത്തിൽ അമേരിക്കയുടെ ഫാബിയാൻ ജോൺസൻ 44ാം മിനിട്ടിലും ജോൺ ബ്രൂക് 81ാം മിനിട്ടിലും മഞ്ഞകാർഡ് കണ്ടു.
