ഡേവിഡ് ജെയിംസ് വീണ്ടും ബ്ലാസ്റ്റേഴ്സിലേക്ക്
text_fieldsമുംബൈ: കേരള ബ്ളാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തേക്ക് പ്രഥമ സീസണിലെ മാര്‍ക്വീ താരം ഡേവിഡ് ജെയിംസിനെ പരിഗണിക്കുന്നു. മുന്‍ ലെവാന്‍െറ കോച്ച് യുവാന്‍ ഇഗ്നാസിയോ മാര്‍ടിനസിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് സചിന്‍ ടെണ്ടുല്‍കറുടെ ടീം പ്രഥമ സീസണിലെ ഗോള്‍കീപ്പര്‍ കൂടിയായിരുന്ന ജെയിംസിനെ സമീപിച്ചത്. ബ്ളാസ്റ്റേഴ്സിനെ ഫൈനല്‍വരെയത്തെിച്ച ഉദ്ഘാടന സീസണില്‍ ഗോള്‍കീപ്പറുടെ വേഷത്തിനൊപ്പം പരിശീലകന്‍െറ റോളും മുന്‍ ഇംഗ്ളീഷ് താരത്തിനായിരുന്നു.
കെയ്ലര്‍ നവസ്, അറൗന കോനെ, തോമസ് പാര്‍ടി, അസിയര്‍ ഡെല്‍ ഹോര്‍നോ എന്നിവരെ പരിശീലിപ്പിച്ച ഇഗ്നാസിയോയുമായുള്ള ചര്‍ച്ച പാതിവഴിയില്‍ മുടങ്ങിയതോടെയാണ് ബ്ളാസ്റ്റേഴ്സ് മറ്റുവഴി തേടിത്തുടങ്ങിയത്. രണ്ടാം സീസണില്‍ നിരാശപ്പെടുത്തിയ ബ്ളാസ്റ്റേഴ്സിന് ജെയിംസ് മടങ്ങിവരുകയാണെങ്കില്‍ പുതു ഊര്‍ജമാവും. താരമായും പരിശീലകനായും ടീമിനെ നയിച്ച ജെയിംസിനെ സചിന്‍ ടെണ്ടുല്‍കറാണ് നേത്തെ ബ്ളാസ്റ്റേഴ്സിലത്തെിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
