ബ്ലാസ്റ്റേഴ്സിന്‍െറ കളിയിടം കൊച്ചിയോ ഗ്രീന്‍ഫീല്‍ഡോ?
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍ ) മൂന്നാം സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഹോം ഗ്രൗണ്ട് സംബന്ധിച്ച് ആശയക്കുഴപ്പം. കഴിഞ്ഞ രണ്ട് സീസണിലും ബ്ളാസ്റ്റേഴ്സിന്‍െറ ഹോം ഗ്രൗണ്ടായിരുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം 2017ല്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിനായി നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.
ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിനെ ഹോം ഗ്രൗണ്ടാക്കാന്‍ ആലോചനയുണ്ട്. ഇതിന്‍െറ ഭാഗമായി സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഗ്രീന്‍ഫീല്‍ഡ് കേരള ഫുട്ബാള്‍ അസോസിയേഷന്‍ ബുക് ചെയ്തു. കഴിഞ്ഞ സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലനമത്സരങ്ങള്‍ നടന്നത് ഗ്രീന്‍ഫീല്‍ഡിലായിരുന്നു. അതേസമയം, കളി കൊച്ചിയില്‍തന്നെ നടത്താനാണ് കെ.എഫ്.എക്ക് താല്‍പര്യം. കഴിഞ്ഞദിവസം തിരുവനന്തപുരത്തത്തെിയ സചിന്‍ അടക്കമുള്ള ടീം ഉടമകളോട് കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
നവീകരണങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം അടച്ചെങ്കിലും ഐ.എസ്.എല്‍ മത്സരങ്ങള്‍ നടത്താന്‍ തടസ്സമില്ളെന്നാണ് കെ.എഫ്.എയുടെ വാദം. സെപ്റ്റംബര്‍ 15ഓടെ ഗ്രൗണ്ടിന്‍െറ പണികള്‍ പൂര്‍ത്തിയാക്കി കൈമാറണമെന്നാണ് കരാറുകാരന് കെ.എഫ്.എ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഐ.എസ്.എല്‍ കഴിഞ്ഞാകും സ്റ്റേഡിയത്തിലെ മറ്റ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. നവീകരണം പൂര്‍ത്തിയായശേഷം സ്റ്റേഡിയം പൂര്‍ണമായി ഫിഫ ഏറ്റെടുക്കും.
അതേസമയം, രണ്ടുമാസമായി അടച്ചിട്ടിരിക്കുന്ന സ്റ്റേഡിയത്തിന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിക്കാനാകാത്തതാണ് കെ.എഫ്.എയെ കുഴക്കുന്നത്. ദേശീയതലത്തില്‍ ആദ്യതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരു കമ്പനി മാത്രമാണ് മുന്നോട്ടുവന്നത്. ഇതോടെ അന്തര്‍ദേശീയതലത്തില്‍ രണ്ടാമത് ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ നല്‍കിയത്. അതിനാല്‍ അടുത്തയാഴ്ചമുതലേ ഗ്രൗണ്ടില്‍ പണികള്‍ ആരംഭിക്കൂ. എന്നാല്‍, ജൂണ്‍ ആദ്യവാരത്തോടെ പ്രതീക്ഷിക്കുന്ന കാലവര്‍ഷമാണ് കൊച്ചിയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതും ഗ്രീന്‍ഫീല്‍ഡിന് പ്രതീക്ഷനല്‍കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
