യൂറോ സന്നാഹം: ചെക് റിപ്പബ്ളിക്കിന് ജയം
text_fieldsബ്രസല്‍സ്: യൂറോ കപ്പ് ഫുട്ബാള്‍ സന്നാഹ മത്സരങ്ങളില്‍ ചെക് റിപ്പബ്ളിക്കിനും നെതര്‍ലന്‍ഡ്സിനും നോര്‍വെക്കും അര്‍മീനിയക്കും ജയം. ബെല്‍ജിയവും ഫിന്‍ലന്‍ഡും സമനിലയില്‍ പിരിഞ്ഞു (1-1). പോളണ്ടിനെ 2-1നാണ് യൂറോകപ്പിന് ഇത്തവണ യോഗ്യത നേടാത്ത നെതര്‍ലന്‍ഡ്സ് മറികടന്നത്. തുടര്‍ച്ചയായ ഏഴ് ജയവുമായി കുതിപ്പ് നടത്തിയ പോളണ്ടിനെ ജോര്‍ജിന്യോ വിയാല്‍ഡമിന്‍െറ 76ാം മിനിറ്റിലെ ഗോളിലൂടെയാണ് ഓറഞ്ചുപട കീഴടക്കിയത്. വിന്‍സന്‍റ് ജാന്‍സണിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം ഗോള്‍ നേടിയത്. അര്‍ടുര്‍ ജെറിസിച്ച് പോളണ്ടിന് വേണ്ടി ഗോള്‍ നേടി. റഷ്യയെ 2-1നാണ് ചെക് റിപ്പബ്ളിക് തോല്‍പിച്ചത്. മുതിര്‍ന്ന താരം തോമസ് റോസികിയും തോമസ് നെസിഡുമാണ് ചെക്കിന്‍െറ ഗോള്‍ നേടിയത്. അലക്സാണ്ടര്‍ കെകോറിന്‍ റഷ്യക്കായി വലകുലുക്കി. നോര്‍വേ 3-2ന് ഐസ്ലന്‍ഡിനെയും അര്‍മീനിയ 4-0ന് എല്‍സാല്‍വദോറിനെയും തോല്‍പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
