സന്നാഹമത്സരം: സ്പെയിനിനു തകര്‍പ്പന്‍ ജയം
text_fieldsമഡ്രിഡ്: യൂറോകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരങ്ങളില്‍ സ്പെയിനും ഓസ്ട്രിയയും ജയം നേടിയപ്പോള്‍ അയര്‍ലന്‍ഡ് പരാജയപ്പെട്ടു.
നോളിറ്റോയുടെയും അല്‍വാരോ മൊറാറ്റയുടെയും ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണു ദക്ഷിണ കൊറിയയെ സ്പെയിന്‍ നിലംപരിശാക്കിയത്. ഡേവിഡ് സില്‍വ, ഫാബ്രിഗസ് എന്നിവര്‍ സ്പെയിനിനായി ഓരോതവണ ലക്ഷ്യം കണ്ടപ്പോള്‍, സീ-ജോങ് ജു ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടത്തെി. മാള്‍ട്ടക്കെതിരെ ഒന്നിനെതിരായ രണ്ടു ഗോളുകള്‍ക്കാണ് ഓസ്ട്രിയ ജയിച്ചത്. അതേസമയം, അയര്‍ലന്‍ഡിനെ 77ാം സ്ഥാനക്കാരായ ബെലറൂസ് അട്ടിമറിച്ചു.
വ്യാഴാഴ്ച നടക്കുന്ന പ്രധാന മത്സരങ്ങളില്‍ കോപ ചാമ്പ്യന്മാരായ ചിലി, മെക്സികോയെയും ഇംഗ്ളണ്ട്, പോര്‍ചുഗലിനെയും നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
