Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 2:50 AM IST Updated On
date_range 25 July 2016 4:54 AM ISTകൊച്ചിയെ കീഴടക്കി; മുംബൈ പ്രഥമ പ്രീമിയര്‍ ഫുട്സാല്‍ ജേതാക്കൾ
text_fieldsbookmark_border
പനാജി: കാല്‍പന്തിനെ സ്നേഹിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് പുതു ആവേശമായത്തെിയ ഫുട്സാലിലെ പ്രഥമ കിരീടം മുംബൈക്ക്. ഫൈനലില്‍ കൊച്ചിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വീഴ്ത്തിയാണ് റ്യാന്‍ ഗിഗ്സിനു കീഴിലുള്ള മുംബൈ പ്രീമിയര്‍ ഫുട്സാല്‍ ജേതാക്കളായത്. നിശ്ചിത 40 മിനിറ്റില്‍ അവസാന രണ്ടു മിനിറ്റ് വരെ 1-0ത്തിന് ലീഡ് ചെയ്ത കൊച്ചിയെ ‘ഡത്തെ് ടൈമില്‍’ സമനിലയില്‍ കുരുക്കിയാണ് (1-1) മുംബൈ കളിയില്‍ തിരിച്ചത്തെിയത്. മൂന്നു കിക്കുകള്‍ വീതമുള്ള ഷൂട്ടൗട്ടിലെ രണ്ടാം പാദത്തിലായിരുന്നു മുംബൈ ജയം ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു (1-1). രണ്ടാം പാദത്തില്‍ മുംബൈ 2-1ന് ലീഡ് ചെയ്ത് കിരീടം സ്വന്തമാക്കി.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ഡേവിസ് മോറിസിന്‍െറ ഗോളിലൂടെയാണ് കൊച്ചി മുന്നിലത്തെിയത്. അവസാന ക്വാര്‍ട്ടറായ 10 മിനിറ്റിലേക്ക് നീങ്ങിയപ്പോള്‍ കൊച്ചിക്ക് കിരീടം മണത്തിരുന്നു. എന്നാല്‍, ഡത്തെ് ടൈമിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ മുംബൈ സമനില ഗോള്‍ നേടി. 39ാം മിനിറ്റില്‍ ഗിഗ്സ് ടച്ചില്‍ ആഞ്ജലിക്കിന്‍െറ ഉജ്ജ്വല ഫിനിഷിങ്ങാണ് കളി ഷൂട്ടൗട്ടിലേക്ക് നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story