Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയര്‍ ഫുട്സാല്‍; കൊച്ചിക്ക് തോല്‍വി

text_fields
bookmark_border
  • കൊല്‍ക്കത്ത സെമിയില്‍
പ്രീമിയര്‍ ഫുട്സാല്‍; കൊച്ചിക്ക് തോല്‍വി
cancel
പനാജി: പ്രീമിയര്‍ ഫുട്സാലില്‍ ഗോള്‍ഫെസ്റ്റായി മാറിയ മത്സരത്തില്‍ മുംബൈക്കു മുന്നില്‍ കൊച്ചിക്ക് തോല്‍വി. പത്തു ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-4നായിരുന്നു റ്യാന്‍ ഗിഗ്സിന്‍െറ മുംബൈ ജയം നേടിയത്. സെമി ഉറപ്പിച്ചായിരുന്നു മുംബൈ ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങിയത്. എന്നാല്‍, ഒരു പോയന്‍റ് മതിയെന്ന നിലയിലായിരുന്നു കൊച്ചി. പക്ഷേ, തോല്‍വി വഴങ്ങിയതോടെ പുറത്തെന്നുറപ്പിച്ച ചെന്നൈക്ക് നേരിയ പ്രതീക്ഷയായി. ഇന്നാണ് ചെന്നൈ-കൊച്ചി മത്സരം. സമനില പിടിച്ചാല്‍ കൊച്ചി സെമിയിലത്തെും. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ചെന്നൈക്ക് സാധ്യത. ആദ്യ രണ്ടു ക്വാര്‍ട്ടറില്‍ ഒപ്പത്തിനൊപ്പമായിരുന്നു മുംബൈയും കൊച്ചിയുമെങ്കില്‍ അവസാന മിനിറ്റുകളിലായിരുന്നു കളി മാറിയത്. കൊച്ചിക്കായി ഡേവിസ് മോറസും ചഗിന്‍ഹയും രണ്ടു ഗോളടിച്ചു. മുബൈക്കായി  ഫോഗ്ളിയ രണ്ടും കെവിന്‍ റമിറസ്, ചന്‍പ്രീത്, ആഞ്ജലോട്ട്, കെവിന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ബംഗളൂരുവിനെ സമനിലയില്‍ (1-1) പിടിച്ച് കൊല്‍ക്കത്ത സെമിയില്‍ കടന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story