യൂറോ കപ്പ്: കിരീടപ്പോരാട്ടം തുടങ്ങി
text_fieldsപാരിസ്: പാരിസിലെ സ്റ്റേഡ് ഡി ഫ്രാന്സെയിലേക്ക് കണ്‍പാര്‍ത്തിരിക്കുകയാണ് ഫുട്ബാൾ ആരാധകർ. യൂറോ കപ്പ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഫ്രാന്‍സും ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗലും കിരീടപ്പോരാട്ടം ആരംഭിച്ചു.
പറങ്കികളുടെ ഇതിഹാസനായകരായ യുസേബിയോക്കും ലൂയി ഫിഗോക്കും എത്തിക്കാന്‍ കഴിയാത്ത ഫുട്ബാള്‍ കിരീടം ക്രിസ്റ്റ്യാനോയിലൂടെ പോര്‍ചുഗലിലേക്ക് കടക്കുമോ? അതോ യൂറോ കപ്പില്‍ കളിക്കാരനായും കോച്ചായും മുത്തമിടുന്ന രണ്ടാമനായി ഫ്രഞ്ചുകാരുടെ പരിശീലകന് ദിദിയര്‍ ദെഷാംപ്സ് മാറുമോ? ഫുട്ബാള്‍ ലോകം ആവര്‍ത്തിക്കുന്ന ചോദ്യത്തിന്‍െറ ഉത്തരത്തിന് കാത്തിരിക്കുകയാണ് ലോകം.
ക്ലബ് ജഴ്സിയില്‍ കിരീടങ്ങളും ബഹുമതികളുമെല്ലാം വാരിക്കൂട്ടിയിട്ടും പോര്‍ചുഗലിന് ഒന്നും സമ്മാനിക്കാനായില്ലെന്നത് ക്രിസ്റ്റ്യാനോയുടെ സുവര്ണകരിയറിലെ കറുത്തപാടായി ഇന്നുമുണ്ട്. മൂന്നു തവണ ശ്രമിച്ചിട്ടും ലയണല്‍ മെസ്സിക്ക് തൊടാനാവാത്ത നേട്ടം, ക്രിസ്റ്റ്യാനോ ഇന്ന് കൈപ്പിടിയിലൊതുക്കിയാല്‍ കാത്തിരിക്കുന്നത് യുസേബിയോക്കും ഫിഗോക്കും ഡച്ച് താരം യൊഹാന്‍ ക്രൈഫിനും മുകളിലൊരു ഇരിപ്പിടമാവും.
യൂറോ കപ്പ് ഗ്രൂപ് റൗണ്ടില്‍ മൂന്നും സമനില വഴങ്ങി, മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായി മാത്രം നോക്കൗട്ടില്‍ ഇടംനേടിയ പോര്ചുഗലിന്േറത് വിസ്മയക്കുതിപ്പായിരുന്നു. ഭാഗ്യം വേണ്ടുവോളമുള്ളതാണ് കലാശപ്പോരാട്ടത്തില്‍ ഇവരെ കൂടുതല്‍ ഫേവറിറ്റാക്കുന്നതും.
അതേസമയം, ആതിഥേയരായ ഫ്രാന്‍സ് മൂന്നാം യൂറോ കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. നേരത്തേ രണ്ടുതവണ ഫൈനലിലത്തെിയപ്പോഴും കിരീടവുമായാണ് ഫ്രഞ്ചുകാര്‍ മടങ്ങിയത്. സ്വന്തം ഗ്രൗണ്ടില്‍ രണ്ടു പ്രധാന ചാമ്പ്യന്ഷിപ്പുകളത്തെിയപ്പോഴും കിരീടമണിഞ്ഞ റെക്കോഡ് അവര്‍ക്കുണ്ട്. 1984 യൂറോ കപ്പും 1998 ലോകകപ്പും. ഇക്കുറി ആധികാരികമായിരുന്നു ഫ്രഞ്ചുകാരുടെ കുതിപ്പ്. ഗ്രൂപ് റൗണ്ടില്‍ രണ്ടു ജയവും ഒരു സമനിലയുമായി ഒന്നാമതത്തെിയവര് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ജയിച്ചത് കിരീടഫേവറിറ്റെന്ന വിശേഷണത്തിന് അര്‍ഹരെന്നു തെളിയിച്ച്. സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചതോടെ ഇരട്ടിച്ച ആത്മവിശ്വാസവുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
