Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനികുതി വെട്ടിപ്പ്​;...

നികുതി വെട്ടിപ്പ്​; മെസി അപ്പീൽ നൽകും

text_fields
bookmark_border
നികുതി വെട്ടിപ്പ്​; മെസി അപ്പീൽ നൽകും
cancel

മാഡ്രിഡ്​: നികുതി വെട്ടിപ്പ്​ കേസിൽ തടവു ശിക്ഷ വിധിച്ച ​കോടതി വിധിക്കെതി​രെ അർജൻറീനിയൻ ഫുട്​ബോൾ താരം ലയണൽ മെസി അപ്പീൽ നൽകും. സ്​പെയിൻ സു​പ്രീം കോടതിയിൽ  അപ്പീൽ നൽകുമെന്നാണ്​ മെസിയുടെ അഭിഭാഷകൻ അറിയിച്ചത്​. എപ്പോഴാണ്​ അപ്പീൽ നൽകുക എന്നത്​ സംബന്ധിച്ച്​ ​ഉടൻ തീരുമാനമെടുക്കും.

അതേസമയം മെസിക്കും പിതാവിനും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്പാനിഷ് നിയമങ്ങളനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറവ്​  തടവ് ശിക്ഷ ലഭിച്ചാൽ പിഴയടച്ച്​ ജയിൽ വാസം ഒഴിവാക്കാനാവും. നികുതിവെട്ടിപ്പ് കേസില്‍ അര്‍ജന്‍റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസ്സിക്കും പിതാവിനും സ്പാനിഷ് കോടതി 21 മാസത്തെ തടവ് ശിക്ഷയാണ്​ വിധിച്ചത്​.  പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തില്‍ വലിയൊരു ഭാഗം നികുതിവെട്ടിപ്പിനായി മറച്ചുവെച്ചുവെന്ന കേസിലായിരുന്നു ശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
Next Story