മെസ്സി അർജൻറീന ടീമിേലക്ക് തിരിച്ച് വരുമെന്ന് വാർത്തകൾ
text_fieldsബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ലയണൽ മെസി ഉടൻ ഫുട്ബോൾ ലോകത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. അർജൻറീനയിലെ പ്രമുഖ ദിനപത്രമായ ലാസിയൻ ആണ് പേരു വെളിപ്പെടുത്താത്ത അദ്ദേഹത്തിന്റെ കൂട്ടുകാരനെയും ഭാര്യ ആൻറനല്ല റൊക്കൂസയെയും അംഗരക്ഷകനെയും ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകം മുഴുവന്‍ അദ്ദേഹത്തിെൻറ തിരിച്ചുവരവിനായി സമ്മര്‍ദ്ദം ഉയര്‍ത്തിയത് മെസ്സിയെ സ്വാധീനിച്ചെന്നും ഇതാണ് തീരുമാനത്തിന് മാറ്റം വരാൻ കാരണമെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സി 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഉണ്ടാകുമെന്ന് മെസ്സിയുടെ കൂട്ടുകാരനും 2006, 2010, 2014 ലോകകപ്പില്‍ ടീമംഗവുമായ താരത്തിെൻറ തുറന്ന് പറച്ചില്‍. മെസിയുടെ അംഗരക്ഷകനും തെറാപ്പിസ്റ്റും ഭാര്യയും ഇക്കാര്യം സ്ഥിരീകരിച്ചതും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നവംബറിൽ നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ തന്നെ മെസ്സി ബൂട്ടണിയുമെന്നാണ് പത്രം സൂചന നല്‍കുന്നത്. നവംബബര്‍ 10ന് ബ്രസീലിനെതിരെയും 15ന് കൊളംബിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ യോഗ്യതാ മത്സരങ്ങൾ.
കോപ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് അര്‍ജന്റീന തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ലയണല്‍ മെസ്സി അര്‍ജന്റീനന്‍ ടീമില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപനവും നടത്തിയത്. മറഡോണയും പെലെയും അടക്കമുളള ഫുട്‌ബോള്‍ ഇതിഹാസങ്ങൾ വരെ മെസ്സി ടീമിലേക്ക് തിരിച്ചെത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് ആരാധകര്‍ മെസ്സി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ വൻ പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
