ആശങ്ക വേണ്ട; മെസ്സി പൂര്‍ണഫിറ്റ്
text_fields
മഡ്രിഡ്: ബാഴ്സലോണ സ്റ്റാര്‍സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ളെന്ന് ക്ളബിന്‍െറ ഒൗദ്യോഗിക വിശദീകരണം. ഞായറാഴ്ച നടന്ന അത്ലറ്റികോ ക്ളബിനെതിരായ സ്പാനിഷ് ലാ ലിഗ മത്സരത്തിനിടെ പരിക്കേറ്റ് രണ്ടാം പകുതിയില്‍ പിന്‍വാങ്ങിയ താരത്തിന്‍െറ ഫിറ്റ്നസ് സംബന്ധിച്ച് വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ബാഴ്സലോണ വിശദീകരണവുമായി രംഗത്തത്തെിയത്. ലൂയി സുവാരസ് ഹാട്രിക് നേടിയ മത്സരത്തില്‍ ബാഴ്സലോണ 6-0ത്തിന് ജയിച്ചിരുന്നു. അഞ്ചാം ബാലണ്‍ഡി ഓര്‍ നേട്ടത്തിനുപിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയ മെസ്സി ഒരു ഗോളും നേടി. രണ്ടുമാസം കാല്‍മുട്ടിലെ പരിക്കുകാരണം സീസണ്‍ ആരംഭത്തില്‍ രണ്ടുമാസം പുറത്തിരുന്ന മെസ്സി വീണ്ടും പരിക്കിന്‍െറ പിടിയിലായെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ബുധനാഴ്ച രാത്രിയിലെ കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീന താരം കളത്തിലിറങ്ങുമോയെന്ന് സ്ഥിരീകരിക്കാന്‍ ബാഴ്സ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
